- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിത്തീറ്റ കുംഭകോണത്തിലെ വിധി: ലാലു രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയാണെന്ന് ആർജെഡി; നാണംകെട്ട അഴിമതിയെന്ന് പറഞ്ഞ് ബിജെപി; വാക്പോരുമായി ഇരു പാർട്ടികളും
ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് അഴിക്കുള്ളിലായതിന് പിന്നാലെ പരസ്പ്പരം പഴിചാരി മുന്നണികൾ രംഗത്തെത്തി. ലാലു രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയാണെന്ന് ആർജെഡി പ്രതികരിച്ചപ്പോൾ, നാണംകെട്ട അഴിമതിയെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. 'ലാലു രാഷ്ട്രീയ വൈരാഗ്യത്തിന് ഇരായാകുകയായിരുന്നു, ഞങ്ങൾ ഹൈക്കോടതിയെ സമീപിക്കും, ബിജെപിയെ പരാജയപ്പെടുത്തും ആർജെഡി മുതിർന്ന നേതാവ് പ്രതികരിച്ചു. കാലിത്തീറ്റ കുംഭകോണം ഗൂഢാലോചനയുടെ ഭാഗമാണ്, ലാലുവിനെ തെറ്റായി ചിത്രീകരിക്കുകയായിരുന്നു, എങ്ങനെയാണ് ജഗന്നാഥ് മിശ്രയെ വെറുതെ വിട്ടത്?' ആർജെഡി ചോദിച്ചു. അതേസമയം കാലിത്തീറ്റ കുംഭകോണം നാണംകെട്ട അഴിമതിയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ലാലു പ്രസാദ് യാദവ് ജയിലിലാകുന്നതിൽ അത്ഭുതമൊന്നും തോന്നുന്നില്ല, അത് അങ്ങേയറ്റം നാണംകെട്ട അഴിമതിയായിരുന്നു. എന്നാൽ ഡോ ബിആർ അംബേദ്കറുമായി ലാലു സ്വയം താരതമ്യപ്പെടുത്തുകയാണെങ്കിൽ അതിനെതിരെ ശക്തമായ നടപടിക്ക് ഞങ്ങൾ ഒരുങ്ങും. കോൺഗ്രസ് ലാലുവിന്റെ പ്രസ്താവനയ്ക്കെതിരെ ശബ്ദമുയ
ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് അഴിക്കുള്ളിലായതിന് പിന്നാലെ പരസ്പ്പരം പഴിചാരി മുന്നണികൾ രംഗത്തെത്തി. ലാലു രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയാണെന്ന് ആർജെഡി പ്രതികരിച്ചപ്പോൾ, നാണംകെട്ട അഴിമതിയെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
'ലാലു രാഷ്ട്രീയ വൈരാഗ്യത്തിന് ഇരായാകുകയായിരുന്നു, ഞങ്ങൾ ഹൈക്കോടതിയെ സമീപിക്കും, ബിജെപിയെ പരാജയപ്പെടുത്തും ആർജെഡി മുതിർന്ന നേതാവ് പ്രതികരിച്ചു. കാലിത്തീറ്റ കുംഭകോണം ഗൂഢാലോചനയുടെ ഭാഗമാണ്, ലാലുവിനെ തെറ്റായി ചിത്രീകരിക്കുകയായിരുന്നു, എങ്ങനെയാണ് ജഗന്നാഥ് മിശ്രയെ വെറുതെ വിട്ടത്?' ആർജെഡി ചോദിച്ചു.
അതേസമയം കാലിത്തീറ്റ കുംഭകോണം നാണംകെട്ട അഴിമതിയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ലാലു പ്രസാദ് യാദവ് ജയിലിലാകുന്നതിൽ അത്ഭുതമൊന്നും തോന്നുന്നില്ല, അത് അങ്ങേയറ്റം നാണംകെട്ട അഴിമതിയായിരുന്നു. എന്നാൽ ഡോ ബിആർ അംബേദ്കറുമായി ലാലു സ്വയം താരതമ്യപ്പെടുത്തുകയാണെങ്കിൽ അതിനെതിരെ ശക്തമായ നടപടിക്ക് ഞങ്ങൾ ഒരുങ്ങും.
കോൺഗ്രസ് ലാലുവിന്റെ പ്രസ്താവനയ്ക്കെതിരെ ശബ്ദമുയർത്തുന്നില്ലെങ്കിൽ അതിനർത്ഥം അവരും ലാലുവിനൊപ്പം ആണെന്നാണ്. കേസിൽ വിധി വന്നതിന് പിന്നാലെയാണ് നെൽസൺ മണ്ടേല, മാർട്ടിൻ ലൂഥർ കിങ്, അംബേദ്കർ എന്നിവർ താൻ നേരിട്ടതിന് സമാനമായ രീതിയിൽ ആരോപണങ്ങളിലൂടെ കടന്നുപോയവരാണെന്ന് ലാലു പ്രതികരിച്ചത്.
ശനിയാഴ്ചയാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ ബിഹാർ മുന്മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും മറ്റ് 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. അതേസമയം, കോൺഗ്രസിന്റെ മുന്മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉൾപ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.
ലാലുവിന്റെ ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി ശിവ്പാൽ സിംഗാണ് 22 പ്രതികൾക്കെതിരായ വിധി പ്രസ്താവിച്ചത്. കുറ്റക്കാരനെന്ന് വിധിച്ചതോടെ ലാലുവിനെ ജയിലിൽ പാർപ്പിച്ചിരിക്കയാണ്.