- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഡ്ജിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ലാലു പ്രസാദ് യാദവിന്റെ അനുയായികൾ; കോടതി മുറിയിൽ ജഡ്ജി പറഞ്ഞപ്പോൾ പരിഭ്രമിക്കാതിരിക്കൂ എന്ന് മറുപടിയുമായി ലാലു പ്രസാദ് യാദവ്; ശിക്ഷ വിധിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷ വിധിക്കാനെരുങ്ങുമ്പോൾ ഇന്ന കോടതിയിൽ നടന്നത് നാടകീയ സംഭവങ്ങൾ. ലാലു പ്രസാദ് യാദവിന്റെ അനുയായികൾ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന് കാലിത്തീറ്റ കേസ് പരിഗണിക്കുന്ന റാഞ്ചി സിബിഐ കോടതി ജഡ്ജി ശിവ്പാൽ സിങ് വെളിപ്പെടുത്തി. ഇക്കാര്യം ജഡ്ജി കോടതി മുറിയിൽ പറഞ്ഞപ്പോൾ പരിഭ്രമിക്കാതിരിക്കൂ എന്നായിരുന്നു ലാലുവിന്റെ മറുപടി. അസാധാരണ നടപടികൾക്ക് ശേഷം ലാലുവിനുള്ള ശിക്ഷ വിധിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ നിന്ന് കേസുമായി ബന്ധമില്ലാത്തവരെ ജഡ്ജി പുറത്താക്കി. തന്റെ പ്രായം എഴുപത് കഴിഞ്ഞെന്നും ശാരീരിക അവസ്ഥ പരിഗണിച്ച് കുറഞ്ഞ ശിക്ഷ നൽകണമെന്നും ലാലു പ്രസാദ് യാദവ് അപേക്ഷിച്ചു. എന്നാൽ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയ സിബിഐ, ഇത് ആവർത്തിക്കാതിരിക്കാൻ പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ടു. കുറഞ്ഞ ശിക്ഷ നൽകണമെന്നതായിരുന്നു ലാലുവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്കാണ് കാലിത്തീറ്റ കുംഭകോണ കേസിൽ ക
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷ വിധിക്കാനെരുങ്ങുമ്പോൾ ഇന്ന കോടതിയിൽ നടന്നത് നാടകീയ സംഭവങ്ങൾ. ലാലു പ്രസാദ് യാദവിന്റെ അനുയായികൾ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന് കാലിത്തീറ്റ കേസ് പരിഗണിക്കുന്ന റാഞ്ചി സിബിഐ കോടതി ജഡ്ജി ശിവ്പാൽ സിങ് വെളിപ്പെടുത്തി. ഇക്കാര്യം ജഡ്ജി കോടതി മുറിയിൽ പറഞ്ഞപ്പോൾ പരിഭ്രമിക്കാതിരിക്കൂ എന്നായിരുന്നു ലാലുവിന്റെ മറുപടി. അസാധാരണ നടപടികൾക്ക് ശേഷം ലാലുവിനുള്ള ശിക്ഷ വിധിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.
കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ നിന്ന് കേസുമായി ബന്ധമില്ലാത്തവരെ ജഡ്ജി പുറത്താക്കി. തന്റെ പ്രായം എഴുപത് കഴിഞ്ഞെന്നും ശാരീരിക അവസ്ഥ പരിഗണിച്ച് കുറഞ്ഞ ശിക്ഷ നൽകണമെന്നും ലാലു പ്രസാദ് യാദവ് അപേക്ഷിച്ചു. എന്നാൽ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയ സിബിഐ, ഇത് ആവർത്തിക്കാതിരിക്കാൻ പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ടു. കുറഞ്ഞ ശിക്ഷ നൽകണമെന്നതായിരുന്നു ലാലുവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.
ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്കാണ് കാലിത്തീറ്റ കുംഭകോണ കേസിൽ കുറ്റക്കാരായ ആർ.ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് ഉൾപ്പടെ 15 പേർക്കുള്ള ശിക്ഷ തീരുമാനിക്കാനായി കോടതി ചേർന്നത്. കോടതി മുറിയിൽ തിങ്ങനിറഞ്ഞ ആർ.ജെ.ഡി പ്രവർത്തകരോടും കേസുമായി ബന്ധമില്ലാത്ത അഭിഭാഷകരോടും പുറത്തുപോകാൻ ആദ്യം ജഡ്ജി ആവശ്യപ്പെട്ടിരുന്നു.
1991-94 കാലയളവിൽ ദേവ്ഗഡ് ട്രഷറിയിൽ നിന്ന് 89 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് ലാലുവിനും കൂട്ടുപ്രതികൾക്കും എതിരെയുള്ള സിബിഐ കേസ്. ലാലു അടക്കം പതിനാറ് പേർക്കെതിരെ അഴിമതി നിരോധനനിയമം, ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി റാഞ്ചി സിബിഐ പ്രത്യേക കോടതി ജഡ്ജി ശിവ്പാൽ സിങ് കണ്ടെത്തിയിരുന്നു.
കേസിൽ പരമാവധി ഏഴുവർഷം വരെ ശിക്ഷ ലാലുവിന് കിട്ടാം. മൂന്ന് വർഷത്തിൽ താഴെ ശിക്ഷ കിട്ടിയാൽ വിചാരണ കോടതിയിൽ തന്നെ ജാമ്യത്തിനായി അപേക്ഷ നൽകാം. 950 കോടി രൂപയുടെ കാലിത്തീറ്റ അഴിമതിയിൽ ലാലു പ്രസാദ് യാദവ് പ്രതിയായ ആറ് കേസുകളിൽ രണ്ടാമത്തെ കേസിലാണ് നാളെ ശിക്ഷ വിധിക്കാൻ പോകുന്നത്. ആദ്യകേസിൽ ലാലുവിന് അഞ്ച് വർഷത്തെ ശിക്ഷ ലഭിച്ചിരുന്നു.
മുന്മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം ആറ് പ്രതികളെ ഇതേ കേസിൽ കോടതി വെറുതെവിട്ടിരുന്നു. കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചുകേസുകളിൽ ലാലു പ്രതിയാണ്. ആദ്യകേസിൽ അഞ്ചുവർഷം തടവും 25 ലക്ഷം പിഴയും വിധിച്ചു. 2013 ലായിരുന്നു വിധി. അതേസമയം, ലാലുവിനെതിരെയുള്ള കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആർജെഡിയുടെയും കോൺഗ്രസിന്റെയും നിലപാട്.



