- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയെ വെല്ലുന്ന നാടകവുമായി ലാലു പ്രസാദ് യാദവ് വീണ്ടും; കള്ളക്കേസുണ്ടാക്കി യാദവിനെ പരിചരിക്കാൻ ജയിലിലെത്തി സഹായികൾ; ലാലുവിന്റെ പരിചാരകർ ജയിലിലെത്തിയത് യുവാവിനെ മർദ്ദിച്ച് അവശനാക്കി 10,000 രൂപ കവർന്നുവെന്ന കേസിൽ
പട്ന: കാലിത്തീറ്റ കുംഭകോണക്കേസിൽ മൂന്നരവർഷം തടവുശിക്ഷ ലഭിച്ച ലാലു പ്രസാദ് യാദവിനെ പരിചരിക്കാൻ ആളെ എത്തിച്ച ലാലുവിന്റെ തന്ത്രം പുറത്താവുന്നു. ലാലുവിന്റെ പാചകക്കാരൻ ലക്ഷ്മൺ, സഹായി മദൻ യാദവ് എന്നിവർ കള്ളക്കേസുണ്ടാക്കി നരത്തെ തന്നെ ബർസമുണ്ട ജയിലിൽ എത്തിയിരുന്നുവെന്നാണ് വിവരം. നാടകീയ നീക്കത്തിലൂടെയാണ് ലാലു കഴിയുന്ന ബർസമുണ്ട ജയിലിൽ ലാലുവിന് മുമ്പുതന്നെ സഹായിയും പാചകക്കാരനും എത്തിയത്. രണ്ടുപേർ ചേർന്ന് തന്നെ മർദ്ദിച്ച് അവശനാക്കി 10,000 രൂപ കവർന്നുവെന്ന റാഞ്ചി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റുചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുക്കുകയും തുടർന്ന് കോടതിയിൽ കീഴടങ്ങിയ ഇരുവരെയും കോടതി റിമാൻഡുചെയ്യുകയും ചെയ്തു. സംഭവം പുറംലോകം അറിഞ്ഞതിന് പിന്നാലെ ലോവർ ബസാർ പൊലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.സംഭവത്തിൽ ജൂഡിഷ്യൽ അന്വേഷണം നടത്തണമെന്ന് ജെ.ഡി.യു നേതാക്കൾ ആവശ്യപ്പെട്ടപ്പോൾ ലക്ഷ്മണും മദനും ജയിലിൽ ലാലുവിനെ പരിചരി
പട്ന: കാലിത്തീറ്റ കുംഭകോണക്കേസിൽ മൂന്നരവർഷം തടവുശിക്ഷ ലഭിച്ച ലാലു പ്രസാദ് യാദവിനെ പരിചരിക്കാൻ ആളെ എത്തിച്ച ലാലുവിന്റെ തന്ത്രം പുറത്താവുന്നു. ലാലുവിന്റെ പാചകക്കാരൻ ലക്ഷ്മൺ, സഹായി മദൻ യാദവ് എന്നിവർ കള്ളക്കേസുണ്ടാക്കി നരത്തെ തന്നെ ബർസമുണ്ട ജയിലിൽ എത്തിയിരുന്നുവെന്നാണ് വിവരം.
നാടകീയ നീക്കത്തിലൂടെയാണ് ലാലു കഴിയുന്ന ബർസമുണ്ട ജയിലിൽ ലാലുവിന് മുമ്പുതന്നെ സഹായിയും പാചകക്കാരനും എത്തിയത്. രണ്ടുപേർ ചേർന്ന് തന്നെ മർദ്ദിച്ച് അവശനാക്കി 10,000 രൂപ കവർന്നുവെന്ന റാഞ്ചി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റുചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുക്കുകയും തുടർന്ന് കോടതിയിൽ കീഴടങ്ങിയ ഇരുവരെയും കോടതി റിമാൻഡുചെയ്യുകയും ചെയ്തു.
സംഭവം പുറംലോകം അറിഞ്ഞതിന് പിന്നാലെ ലോവർ ബസാർ പൊലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.സംഭവത്തിൽ ജൂഡിഷ്യൽ അന്വേഷണം നടത്തണമെന്ന് ജെ.ഡി.യു നേതാക്കൾ ആവശ്യപ്പെട്ടപ്പോൾ ലക്ഷ്മണും മദനും ജയിലിൽ ലാലുവിനെ പരിചരിക്കുന്നുണ്ടോ എന്നകാര്യം അറിയില്ലെന്ന് ആർ.ജെ.ഡി പ്രതികരിച്ചു.
തൊണ്ണൂറുകളിൽ ബിഹാറിൽ കാലിത്തീറ്റ, മരുന്നുകൾ, ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങിയെന്ന വ്യാജകണക്കുകൾ കാണിച്ച് മൃഗസംരക്ഷണവകുപ്പ് സംസ്ഥാന സർക്കാരിന്റെ ട്രഷറികളിൽനിന്നായി 950 കോടി രൂപ പിൻവലിച്ചെന്നതാണ് കാലിത്തീറ്റ കുംഭകോണക്കേസ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 53 കേസുകളാണ് ആകെയുണ്ടായിരുന്നത്. അഞ്ച് കേസുകളിലാണ് ലാലു പ്രതിചേർക്കപ്പെട്ടിരുന്നത്. മൂന്നെണ്ണംകൂടി തീർപ്പാകാൻ ബാക്കിയുണ്ട്.
ആദ്യകേസിൽ 2013 ഒക്ടോബറിൽ ലാലുവിനെ കുറ്റക്കാരനായി കണ്ടെത്തി അഞ്ചുവർഷം ജയിൽശിക്ഷ വിധിച്ചിരുന്നു ചായ്ബാസ ട്രഷറിയിൽനിന്ന് 37.5 കോടി രൂപ അനധികൃതമായി പിൻവലിച്ചുവെന്നായിരുന്നു കേസ്. തടവുശിക്ഷയ്ക്കുപുറമേ 25 ലക്ഷംരൂപ പിഴയും അന്ന് വിധിച്ചിരുന്നു.