- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിത്തീറ്റ കുംഭകോണം; മൂന്നാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് സിബിഐ കോടതി
ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലും ബീഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ. റാഞ്ചിയിലെ സിബിഐ കോടതിയാണ് ലാലുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കാലിത്തീറ്റ അഴിമതിയിൽ ആറ് കേസുകളാണ് ലാലുവിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂന്നാമത്തെ കേസിൽ ലാലുവിനുള്ള ശിക്ഷ പിന്നീട് വിധിക്കും. 1991-1992 കാലഘട്ടത്തിൽ ട്രഷറിയിൽ നിന്നും കൃത്രിമ രേഖകൾ ചമച്ച് 33.67 കോടി രൂപ അനധികൃതമായി പിൻവലിച്ചെന്നാണ് കേസ്. 7.10 ലക്ഷം രൂപ പിൻവലിക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ, വ്യാജ രേഖകൾ ചമച്ച് അധികതുക പിൻവലിച്ചതിന് എതിരെയാണ് കേസ്. കേസിൽ ആകെ 56 പ്രതികളാണുള്ളത്.
ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലും ബീഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ. റാഞ്ചിയിലെ സിബിഐ കോടതിയാണ് ലാലുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കാലിത്തീറ്റ അഴിമതിയിൽ ആറ് കേസുകളാണ് ലാലുവിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂന്നാമത്തെ കേസിൽ ലാലുവിനുള്ള ശിക്ഷ പിന്നീട് വിധിക്കും.
1991-1992 കാലഘട്ടത്തിൽ ട്രഷറിയിൽ നിന്നും കൃത്രിമ രേഖകൾ ചമച്ച് 33.67 കോടി രൂപ അനധികൃതമായി പിൻവലിച്ചെന്നാണ് കേസ്. 7.10 ലക്ഷം രൂപ പിൻവലിക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ, വ്യാജ രേഖകൾ ചമച്ച് അധികതുക പിൻവലിച്ചതിന് എതിരെയാണ് കേസ്. കേസിൽ ആകെ 56 പ്രതികളാണുള്ളത്.
Next Story