പട്‌ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിന് വിജയം. മഹുവ മണ്ഡലത്തിൽ നിന്ന് 10,274 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു തേജ് പ്രതാപ് യാദവ് വിജയിച്ചത്. രാഘോപൂരിൽ നിന്ന് ലാലുവിന്റെ ഇളയ മകൻ തേജസ്വി യാദവും ജനവിധി തേടുന്നുണ്ട്. കഴിഞ്ഞ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ലാലുവിന്റെ മകൾ മിസാഭാരതി പരാജയപ്പെട്ടിരുന്നു. 26 വയസ് പ്രായമുള്ള ഇളയ മകൻ തേജസ്വിയാണ് ലാലുവിന്റെ രാഷ്ട്രീയ പിൻഗാമിയായി വിലയിരുത്തപ്പെടുന്നത്.