പാട്ന: ബീഹാറിൽ ലാലു പ്രസാദ് യാദവ് സംഘടിപ്പിച്ച ബിജെപി വിരുദ്ധ റാലിയിലെ ജനപങ്കാളിത്തത്തെ ചൊല്ലി പ്രതിപക്ഷ സഖ്യവും, ബിജെപിയും തമ്മിൽ തർക്കം. 25 ലക്ഷം പേർ മഹാറാലിയിൽ പങ്കെടുത്തുവെന്ന് കാട്ടി ലാലു ട്വിറററിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് വ്യാജ ചിത്ര ആരോപണവുമായി ബിജെപി രംഗത്തെത്തിയത്.

പാട്നയിലെ ഗാന്ധി മൈതാനത്താണ് ആർജെഡിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ റാലി നടത്തിയത്. ഒരു 'മുഖ'ത്തിനും ബീഹാറിൽ തന്റെ അടിത്തറയ്ക്ക് മുമ്പിൽ പിടിച്ച് നിൽക്കാനാവില്ലെന്ന് മഹാറാലിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എണ്ണാമെങ്കിൽ എണ്ണിക്കോളൂ എന്ന് ബിജെപിയെ വെല്ലുവിളിച്ചിട്ടുമുണ്ട്.

പത്തല്ല, മുപ്പത് ഒരു 'മുഖ'ത്തിനും ബീഹാറിൽ തന്റെ അടിത്തറയ്ക്ക് മുമ്പിൽ പിടിച്ച് നിൽക്കാനാവില്ലെന്ന് മഹാറാലിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എണ്ണാമെങ്കിൽ എണ്ണിക്കോളൂ എന്ന് ബിജെപിയെ വെല്ലുവിളിച്ചിട്ടുമുണ്ട്. പത്തല്ല, മുപ്പത് ലക്ഷം ആളുകൾ റാലിക്കെത്തിയിട്ടുണ്ട് എന്ന് മുൻ ഉപമുഖ്യന്ത്രി തേജസ്വി യാദവും ട്വീറ്റ് ചെയ്തു.

എന്നാൽ, ലാാലു ചിത്രം ട്വീറ്റ് ചെയ്തതിന് പിന്നാലെ ബീഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി ആളൊഴിഞ്ഞ സ്റ്റേഡിയത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടു. ലാലു പ്രസാദ് പുറത്ത് വിട്ട ആദ്യ ചിത്രം വ്യാജമാണെന്നാണ് ജെഡിയു, ബിജെപി അനുഭാവികളുടെ ആരോപണം. ചിത്രം വ്യാജമാണെന്ന് ഗാന്ധി മൈതാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ചില പൊലീസുകാരും സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതായാലും ചിത്രത്തിന്റെ ആധികാരികതയെച്ചൊല്ലി ബിജെപി, ജെഡിയു-ആർജെഡി പ്രവർത്തകർ തമ്മിൽ സോഷ്യൽ മീഡിയയിൽ തർക്കം തുടങ്ങിയിട്ടുണ്ട്.

 നിതീഷ് കുമാറിനെ ബീഹാർ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് സമ്മർദ്ദത്തിന് വഴങ്ങിയാണന്നും, തനിക്ക് അതിന് താൽപര്യമുണ്ടായിരുന്നില്ലെന്നും ലാലുപ്രസാദ് യാദവ് റാലിയിൽ വെളിപ്പെടുത്തി.ജെഡിയുവിൽ വിമതശബ്ദം ഉയർത്തിയ നേതാവ് ശരദ് യാദവും ലാലുവിന്റെ റാലിയിൽ പങ്കെടുത്തു.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപി ജോഷി, സിപിഐ അഖിലേന്ത്യാ സെക്രട്ടറി സുധാകർ റെഡ്ഡി, ഝാർഖണ്ഡിലെ മുൻ മുഖ്യമന്ത്രിമാർ എന്നിവർ റാലിയിൽ പങ്കെടുത്തും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുത്തില്ല. എന്നാൽ രാഹുൽ ഗാന്ധിയുടെ സന്ദേശം റാലിയിൽ വായിച്ചു.

 No "Face" will stand in front of Lalu's "Base". Come & Count as much as u can in Gandhi Maidan, Patna #DeshBachao pic.twitter.com/sXoAcpwNKw

- Lalu Prasad Yadav (@laluprasadrjd) August 27, 2017