ഷിക്കാഗോ: അമേരിക്കയിലും കാനഡയിലും അധിവസിക്കുന്ന മലയാളി എഴുത്തുകാരിൽ നിന്നും 2015-ലെ ലാന സാഹിത്യ അവാർഡിനുള്ള കൃതികൾ ക്ഷണിക്കുന്നു. നോവൽ, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിൽ 2010-നും 2015-നും ഇടയിൽ പ്രസിദ്ധീകരിച്ച മലയാളം പുസ്തകങ്ങൾക്കാണ് അവാർഡ് നൽകുന്നത്.

അവാർഡ് ജേതാക്കളെ ഒക്‌ടോബർ അവസാനവാരം ഡാളസിൽ വച്ച് നടക്കുന്ന പത്താമത് നാഷണൽ കൺവൻഷനിൽ പുരസ്‌കാരം നൽകി ആദരിക്കും. താത്പര്യമുള്ളവർ പുസ്തകങ്ങളുടെ മൂന്നു കോപ്പികൾ വീതം വാസുദേവ് പുളിക്കൽ 8 Harcourt Road, Plainview, Newyork 11803- എന്ന വിലാസത്തിൽ ജൂലൈ 15-കം അയയ്ക്കുക.

കൂടുതൽ വിവരങ്ങൾക്ക്: ഷാജൻ ആനിത്തോട്ടം (പ്രസിഡന്റ്) 847 322 1181, ജോസ് ഓച്ചാലിൽ (സെക്രട്ടറി) 469 363 5642, വാസുദേവ് പുളിക്കൽ (ചെയർമാൻ) 516 749 1939.