- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ലാന പത്താമത് നാഷണൽ കൺവെൻഷൻ; ബെന്യാമീൻ മുഖ്യാതിഥി
ഡാലസ്: ലാനയുടെ പത്താമത് നാഷണൽ കൺവെൻഷൻ ഒക്ടോബർ 30, 31, നവംബർ 1 തീയതികളിൽ ഡാലസിലുള്ള ഒ. വി. വിജയൻ നഗറിൽ (ഏട്രിയം ഹോട്ടൽ & സ്യൂട്ട്‌സിൽ) നടത്തും. 'ആടുജീവിതം' എന്ന നോവലിലൂടെ പ്രശസ്തനായ പ്രവാസി സാഹിത്യകാരൻ ബെന്യാമീനാണ് മുഖ്യാതിഥി.പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ. പ്രവാസിയായ ഇദ്ദേഹം ഗൾഫ് രാജ്യങ്ങളിൽ ഒന്നായ ബഹ്
ഡാലസ്: ലാനയുടെ പത്താമത് നാഷണൽ കൺവെൻഷൻ ഒക്ടോബർ 30, 31, നവംബർ 1 തീയതികളിൽ ഡാലസിലുള്ള ഒ. വി. വിജയൻ നഗറിൽ (ഏട്രിയം ഹോട്ടൽ & സ്യൂട്ട്‌സിൽ) നടത്തും. 'ആടുജീവിതം' എന്ന നോവലിലൂടെ പ്രശസ്തനായ പ്രവാസി സാഹിത്യകാരൻ ബെന്യാമീനാണ് മുഖ്യാതിഥി.
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ. പ്രവാസിയായ ഇദ്ദേഹം ഗൾഫ് രാജ്യങ്ങളിൽ ഒന്നായ ബഹ്‌റൈനിലായിരുന്നു താമസിച്ചിരുന്നത്. ആടുജീവിതം എന്ന നോവലിന് 2009ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
നാഷണൽ കൺവെൻഷനിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള എല്ലാവരും മുൻകൂട്ടി തങ്ങളുടെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നാഷണൽ കൺവെൻഷനിൽ പങ്കെടുക്കുന്ന എഴുത്തുകാരുടെ സൗകര്യാർത്ഥം ഡി. എഫ്. ഡബ്ല്യു എയർപോർട്ടിനു സമീപമുള്ള ഏട്രിയം ഹോട്ടൽ & സ്യൂട്ട്‌സ് ആണ് കൺവെൻഷൻ സ്ഥലമായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവിടെത്തന്നെയാണ് കൺവെൻഷനിൽ പങ്കെടുക്കുന്നവർക്കുള്ള താമസ സൗകര്യവും ഒരുക്കിയിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജോസ് ഓച്ചാലിൽ -469 363 5642, എബ്രഹാം തെക്കേമുറി- 469 222 5521,



