- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ലാനാ സാരഥികളെ കേരള സാഹിത്യ അക്കാഡമി ആദരിച്ചു
കേരളത്തിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രങ്ങളിലൂടെ ലാന നടത്തിയ ത്രിദിന തീർത്ഥയാത്രയുടെ ആദ്യ ദിവസം കേരള സാഹിത്യ അക്കാഡമിയിൽ ചേർന്ന സമ്മേളനത്തിൽ വച്ച് അക്കാഡമി ഭാരവഹികൾ ലാന കുടുംബാംഗങ്ങളെ ആദരിച്ചു. മലയാള ഭാഷയേയും സാഹിത്യത്തേയും ഏഴാം കടലിനക്കരയും പരിപോഷിപ്പിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തുന്ന ലാനാ പ്രവർത്തകർ, കേരള മണ്ണിലും മാതൃഭാ
കേരളത്തിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രങ്ങളിലൂടെ ലാന നടത്തിയ ത്രിദിന തീർത്ഥയാത്രയുടെ ആദ്യ ദിവസം കേരള സാഹിത്യ അക്കാഡമിയിൽ ചേർന്ന സമ്മേളനത്തിൽ വച്ച് അക്കാഡമി ഭാരവഹികൾ ലാന കുടുംബാംഗങ്ങളെ ആദരിച്ചു.
മലയാള ഭാഷയേയും സാഹിത്യത്തേയും ഏഴാം കടലിനക്കരയും പരിപോഷിപ്പിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തുന്ന ലാനാ പ്രവർത്തകർ, കേരള മണ്ണിലും മാതൃഭാഷയേയും സംസ്‌കാരത്തേയും ഉത്തേജിപ്പിക്കുന്നതിനായി നടത്തുന്ന പരിശ്രമങ്ങളെ കേരള സാഹിത്യ അക്കാഡമി ആദരവോടെയാണ് കാണുന്നതെന്ന് സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ അനുമോദന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പിച്ചളയിൽ തീർത്ത് പേരും, അക്കാഡമി ലോഗോയും മനോഹരമായി മുദ്രണം ചെയ്ത ശിൽപമാണ് ഉപഹാരമായി ലാനാ സാരഥികൾക്ക് നൽകിയത്. അക്കാഡമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരനും വൈസ് പ്രസിഡന്റ് അക്‌ബർ കക്കട്ടിലും ചേർന്ന് ശിൽപങ്ങൾ സമ്മാനിച്ചു.
ലാനാ കേരളാ കൺവൻഷന്റെ ഒന്നാം ദിവസത്തെ പരിപാടികളുടെ ഭാഗമായി അക്കാഡമിയിലെ വൈലോപ്പള്ളി ഹാളിൽ വിഭവസമൃദ്ധമായ കേരളാ സദ്യയുമുണ്ടായിരുന്നു. കേരളീയ വേഷങ്ങണിഞ്ഞ് സാഹിത്യ അക്കാഡമി ജീവനക്കാർ ലാനാ കുടുംബാംഗങ്ങൾക്ക് സദ്യ വിളമ്പി. വൈകുന്നേരം അക്കാഡമി കോമ്പൗണ്ടിലുള്ള ചങ്ങമ്പുഴ മന്ദിരത്തിലെ പോർട്രെയിറ്റ് ഗാലറിയും ലൈബ്രറി മന്ദിരവും ലാനാ പ്രവർത്തകർ സന്ദർശിച്ചു. ലാനയുടെ അംഗങ്ങളുടെ പുസ്തകങ്ങൾ സാഹിത്യ അക്കാഡമിയുടെ ഗ്രന്ഥശേഖരത്തിലേക്ക് ഭാരവാഹികൾ സ്വീകരിച്ചു. അക്കാഡമി ലൈബ്രറിയിലേക്ക് ഇനിയും പുസ്തകങ്ങൾ നൽകുവാൻ താത്പര്യമുള്ള അംഗങ്ങൾ ലാന ഭാരവാഹികളുമായി ബന്ധപ്പെടുക.



