ഡാലസ്: ലാനയുടെ പത്താമത് നാഷണൽ കൺവെൻഷൻ 2015 ഒക്ടോബർ 30, 31, നവംബർ ഒന്ന് തീയതികളിൽ ഡാലസിലുള്ള ഒ. വി. വിജയൻ നഗറിൽ (ഏട്രിയം ഹോട്ടൽ & സ്യൂട്ട്‌സിൽ) നടത്തും. അന്തരിച്ച  സാഹിത്യകാരൻ ഒ. വി. വിജയന്റെ പേരിലായിരിക്കും കൺവെൻഷൻ നഗർ അറിയപ്പെടുക. പ്രശസ്ത പ്രവാസി സാഹിത്യകാരനായിരുന്ന ഒ. വി. വിജയൻ ലാനയുടെ ഒരു ഉത്തമ സുഹൃത്ത് ആയിരുന്നു. കൺവെൻഷന്റെ വിജയത്തിനായി അമേരിക്കയിലുടനീളം കിക്ക് ഓഫ് മീറ്റിംങ്ങുകൾ സംഘടിപ്പിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഡാലസിൽ വച്ചുനടന്ന പ്രഥമ കിക്ക് ഓഫ് മീറ്റിംങ്ങിൽ കൺവെൻഷൻ കൺവീനർ   ജോസ് ഓച്ചാലിൽ, കൺവെൻഷന്റെ മെഗാ സ്‌പോൺസറും സ്‌പെക്ട്രം ഫിനാൻഷ്യൽ ഗ്രൂപ്പ് മേധാവിയുമായ ഷിജു എബ്രഹാമിൽ നിന്ന് ചെക്ക് കൈപ്പറ്റി.  എബ്രഹാം തെക്കേമുറി, മീനു എലിസബത്ത്, ജോസൻ ജോർജ്ജ്, സിജു വി. ജോർജ്ജ്, അനൂപ സാം എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ജോസ് ഓച്ചാലിൽ -469 363 5642, എബ്രഹാം തെക്കേമുറി- 469 222 5521