- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ലാനാ റീജണൽ കൺവൻഷൻ ജൂൺ 17, 18, 19 തീയതികളിൽ
കലിഫോർണിയ: നോർത്ത് അമേരിക്കയിലെ സാഹിത്യസാംസ്‌കാരിക സംഘടനയായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കാ റീജണൽ കൺവൻഷൻ സാൻഫ്രാൻസിസ്‌കൊ ബേ ഏരിയായിൽ ജൂൺ 17, 18, 19 തീയതികളിൽ നടക്കും.ലാനാ ദേശീയ പ്രസിഡന്റ് ജോസ് ഓച്ചാലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രശസ്ത നോവലിസ്റ്റ് എ സേതുമാധവൻ (സേതു) മുഖ്യാതിഥിയായി പങ്കെടുക്കു
കലിഫോർണിയ: നോർത്ത് അമേരിക്കയിലെ സാഹിത്യസാംസ്‌കാരിക സംഘടനയായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കാ റീജണൽ കൺവൻഷൻ സാൻഫ്രാൻസിസ്‌കൊ ബേ ഏരിയായിൽ ജൂൺ 17, 18, 19 തീയതികളിൽ നടക്കും.
ലാനാ ദേശീയ പ്രസിഡന്റ് ജോസ് ഓച്ചാലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രശസ്ത നോവലിസ്റ്റ് എ സേതുമാധവൻ (സേതു) മുഖ്യാതിഥിയായി പങ്കെടുക്കും. സമ്മേളനം അന്തരിച്ച ഒഎൻവിയുടെ സ്മരണയ്ക്കായി സമർപ്പിക്കുമെന്ന് കൺവൻഷൻ കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട തമ്പി ആന്റണി അറിയിച്ചു.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി തമ്പി ആന്റണി (ചെയർമാൻ), ഗീതാ ജോർജ് (സെക്രട്ടറി), പ്രേമ തെക്കേക്ക്(ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചതായി ലാനാ ദേശീയ സെക്രട്ടറി ജെ.മാത്യു അറിയിച്ചു. അമേരിക്കയിലെ എല്ലാ സാഹിത്യ പ്രേമികളും, സഹൃദയരും സമ്മേളനത്തിൽ വന്ന് പങ്കെടുക്കണമെന്ന് പ്രസിഡന്റ് ജോസ് ഓച്ചിലിൽ അഭ്യർത്ഥിച്ചു.
വിവരങ്ങൾക്ക്: മാടശേരി നീലകണ്ഠൻ (ലാന ജോ.സെക്രട്ടറി) 925 785 0315 , ഗീതാ ജോർജ് 510 709 5977, പ്രേമ തെക്കേക്ക് 707 330 00080.



