- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്വ. ഷൈലജ പൊലീസിന് മുമ്പാകെ കീഴടങ്ങാൻ എത്തിയത് തികഞ്ഞ തലയെടുപ്പോടെ; കാറിൽ നിന്നും ഇറങ്ങി കൂടി നിന്നവരോട് പുഞ്ചിരിച്ച് അഭിവാദ്യം ചെയ്തു; മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഷൈലജ രോഷം കൊണ്ട് ജ്വലിച്ചു; എത്ര ചിത്രം വേണെമെങ്കിലും പകർത്തിക്കോളൂ.. എന്ന് പറഞ്ഞ് നിന്നു കൊടുത്തു; കള്ളകേസാണെന്നും പിന്നിൽ വൻ മാഫിയാ സംഘം ഉണ്ടെന്നും ഉറക്കെ വിളിച്ചു പറഞ്ഞ് തട്ടിപ്പുകാരി അഭിഭാഷക
കണ്ണൂർ: സ്വത്ത് തട്ടിയെടുത്ത കേസിൽ പൊലീസിന് മുമ്പാകെ കീഴടങ്ങാനെത്തിയ അഡ്വ. ഷൈലജ തികഞ്ഞ തലയെടുപ്പോടെ കുറ്റവാളിയുടെ പരിവേഷം പോലുമില്ലാതെ കാറിൽ നിന്നും ഇറങ്ങുമ്പോൾ അവർ കൂടി നിന്നവരോട് പുഞ്ചിരിച്ചു. ചിലരെ അഭിവാദ്യവും ചെയ്തു. എന്നാൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഷൈലജ പൊട്ടിത്തെറിച്ചു. തനിക്കെതിരെ പൊലീസെടുത്തത് കള്ളകേസാണെന്നും ഇതിന്റെ പിന്നിൽ വൻ മാഫിയാ സംഘം ഉണ്ടെന്നും ഷൈലജ ഉറക്കേ വിളിച്ചു പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ക്യാമറക്കു മുന്നിൽ എത്ര ചിത്രം വേണെമെങ്കിലും പകർത്തിക്കോളൂ എന്ന് പറഞ്ഞ് ഷൈലജ തന്റേടത്തോടെ നിന്നു കൊടുത്തു. ഇനിയും ചിത്രം വേണമെങ്കിൽ എടുത്തോളൂ. മതിയാകുവോളം പകർത്തിക്കോളൂ എന്ന് പറയാനും അവർ മടിച്ചില്ല,. ഡി.വൈ. എസ്‌പി. വേണുഗോപാലിനു മുന്നിൽ കീഴടങ്ങാനെത്തിയ ഷൈലജ അദ്ദേഹത്തിനു മുന്നിലും തർക്കുത്തരം പറയുന്നത് പുറത്ത് കേൾക്കാമായിരുന്നു. ഷൈലജ പൊലീസിൽ കീഴടങ്ങുമെന്ന് വിവരം ലഭിച്ചതറിഞ്ഞെത്തിയ കർമ്മസമിതി പ്രവർത്തകർക്കു നേരേയും അവർ രോഷം പ്രകടിപ്പിച്ചു. ഈ കേസ് മുന്നോട്ട് പോകുമ്പോൾ താൻ വാദിയാകുമെന്നു
കണ്ണൂർ: സ്വത്ത് തട്ടിയെടുത്ത കേസിൽ പൊലീസിന് മുമ്പാകെ കീഴടങ്ങാനെത്തിയ അഡ്വ. ഷൈലജ തികഞ്ഞ തലയെടുപ്പോടെ കുറ്റവാളിയുടെ പരിവേഷം പോലുമില്ലാതെ കാറിൽ നിന്നും ഇറങ്ങുമ്പോൾ അവർ കൂടി നിന്നവരോട് പുഞ്ചിരിച്ചു. ചിലരെ അഭിവാദ്യവും ചെയ്തു. എന്നാൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഷൈലജ പൊട്ടിത്തെറിച്ചു. തനിക്കെതിരെ പൊലീസെടുത്തത് കള്ളകേസാണെന്നും ഇതിന്റെ പിന്നിൽ വൻ മാഫിയാ സംഘം ഉണ്ടെന്നും ഷൈലജ ഉറക്കേ വിളിച്ചു പറഞ്ഞു.
മാധ്യമ പ്രവർത്തകരുടെ ക്യാമറക്കു മുന്നിൽ എത്ര ചിത്രം വേണെമെങ്കിലും പകർത്തിക്കോളൂ എന്ന് പറഞ്ഞ് ഷൈലജ തന്റേടത്തോടെ നിന്നു കൊടുത്തു. ഇനിയും ചിത്രം വേണമെങ്കിൽ എടുത്തോളൂ. മതിയാകുവോളം പകർത്തിക്കോളൂ എന്ന് പറയാനും അവർ മടിച്ചില്ല,. ഡി.വൈ. എസ്‌പി. വേണുഗോപാലിനു മുന്നിൽ കീഴടങ്ങാനെത്തിയ ഷൈലജ അദ്ദേഹത്തിനു മുന്നിലും തർക്കുത്തരം പറയുന്നത് പുറത്ത് കേൾക്കാമായിരുന്നു. ഷൈലജ പൊലീസിൽ കീഴടങ്ങുമെന്ന് വിവരം ലഭിച്ചതറിഞ്ഞെത്തിയ കർമ്മസമിതി പ്രവർത്തകർക്കു നേരേയും അവർ രോഷം പ്രകടിപ്പിച്ചു.
ഈ കേസ് മുന്നോട്ട് പോകുമ്പോൾ താൻ വാദിയാകുമെന്നും നിങ്ങളൊക്കെയായിരിക്കും പ്രതികളെന്നും കർമ്മസമിതിക്കാരെ ചൂണ്ടിക്കൊണ്ട് ഷൈലജ പറഞ്ഞു. ഭർത്താവ് പി. കൃഷ്ണകുമാറും ഷൈലജക്കൊപ്പം കീഴടങ്ങാൻ എത്തിയിരുന്നു. അയാൾ കാറിൽ നിന്നും തല കുനിച്ചാണ് ഇറങ്ങിയത്. മാധ്യമ പ്രവർത്തകരിൽ നിന്നും ഒഴിഞ്ഞു മാറി വേഗത്തിൽ ഡി.വൈ. എസ്‌പി. ഓഫീസിലേക്ക് നടന്നു കയറുകയായിരുന്നു. ആദ്യം കൃഷ്ണകുമാറിൽ നിന്നാണ് മൊഴിയെടുത്തത്. പിന്നീട് ഷൈലജയുടെ ഊഴമായിരുന്നു. ഇത് മണിക്കൂറുകൾ നീണ്ടു. കർമ്മസമിതി ഭാരവാഹിയായ പത്മൻ കോഴൂർ പ്രതികളെ തിരിച്ചറിഞ്ഞ ശേഷമാണ് മൊഴിയെടുക്കാൻ ആരംഭിച്ചത്.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ നിഷേധ നിലപാടായിരുന്നു ഷൈലജ സ്വീകരിച്ചത്. തനിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും അവർ ആവർത്തിച്ചു. പൊലീസ് തെളിവുകൾ കാണിച്ചു തന്നെ ചോദ്യം ചെയ്തപ്പോൾ ഇടക്ക് പതറിയെങ്കിലും വീണ്ടും അവർ ക്ഷുഭിതയായി. ഷൈലജയുടേയും ഭർത്താവിന്റേയും മൊഴികൾ മുഴുവനും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. മൊഴിയെടുത്ത ശേഷം ഇരുവരേയും അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ സിഐ എം. പി ആസാദ് മുമ്പാകെ ഹാജരാക്കി. ഇന്ന് കോടതിയിൽ ഹാജരാക്കിയശേഷം കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പ് നടക്കേണ്ടതുള്ളതിനാൽ ഇവരെ തിരുവനന്തപുരം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും കൊണ്ടു പോകും.
റിട്ടയേർഡ് സഹകരണ ഡപ്യൂട്ടി രജിസ്ട്രാർ തളിപ്പറമ്പിലെ പി.ബാലകൃഷ്ണന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ അഡ്വ. ഷൈലജയുടെ സഹോദരി ജാനകി വിവാഹം കഴിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കിയും ബാലൃഷ്ണന്റെ പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ തട്ടിയെടുത്തു എന്ന പരാതിയിലുമാണ് അന്വേഷണം നടക്കുന്നത്. ആരോപണം നിഷേധിച്ച ഷൈലജ ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തിൽ നുണ പരിശോധന ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാനും ആലോചനയുണ്ട്.
2011 ൽ ബാലകൃഷ്ണനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്നും കോഴിക്കോട്ട് കൊണ്ടു വരവേ ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം മരിച്ചതും അന്വേഷിക്കേണ്ടതുണ്ട്. അതേ സമയം മൂന്ന് പതിറ്റാണ്ടിനു ശേഷം ബാലകൃഷ്ണന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ പിതാവ് ഡോ. കുഞ്ഞമ്പുവിന്റെ 28 ാം ചരമവാർഷിക ദിനത്തിൽ ചെന്നൈയിൽ ഒത്തു ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 25 ന് ചെന്നൈയിൽ നടക്കുന്ന കൂട്ടായ്മയിൽ സ്വത്ത് തട്ടിയെടുക്കൽ കേസിന് നിയമത്തിന്റെ ഏതറ്റം വരെ പോകാനും കുടുംബം തീരുമാനിക്കുമെന്ന് കർമ്മസമിതി ഭാരവാഹികൾ അറിയിച്ചു.