- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണെടുക്കുന്നതു കോൺഗ്രസുകാരൻ; മണ്ണു വയലിൽ കൊണ്ടിറക്കുന്നതു ബിജെപിക്കാരൻ; നികത്തുന്ന വയൽ സിപിഎമ്മുകാരന്റെതും: പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പിന്റെ മറവിൽ നടക്കുന്നത് ത്രികക്ഷി സൗഹൃദം
പത്തനംതിട്ട: രാഷ്ട്രീയ പാർട്ടികളായാൽ ഇങ്ങനെ വേണം. നിലപാടിന്റെ പേരിൽ പരസ്പരം വെട്ടിക്കൊല്ലുമെങ്കിലും തുട്ട് പോക്കറ്റിൽ വീഴുന്ന കേസാണെങ്കിൽ ഒന്നിക്കും. അത്തരമൊരു ത്രികക്ഷി സൗഹാർദമാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട നഗരസഭയിലെ കുമ്പഴയിൽ നടക്കുന്നത്. സിപിഎമ്മുകാരന്റെ നിലം നികത്താനുള്ള മണ്ണ് കോൺഗ്രസുകാരൻ നൽകുന്നു. മണ്ണെടുത്തു കൊണ്ടുപോയി നിലത്തിൽ ഇറക്കി കൊടുക്കുന്നത് ബിജെപിക്കാരൻ. ഹാ! എത്ര സമത്വസുന്ദരമായ കേരളം എന്നു വേണം പറയാൻ. സിപിഎമ്മും കോൺഗ്രസും ബിജെപിയും കൈകോർത്തതോടെ കുമ്പഴയിൽ നിലം നികത്തൽ തകൃതിയാണ്. പാർട്ടി നേതാക്കളുടെ പിന്തുണയോടെയാണ് പടി വാങ്ങി നിലം നികത്തുന്നതെന്ന ആരോപണം ശക്തമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് സ്ഥലത്തെ ചില കോൺഗ്രസ് പ്രവർത്തകർ മണ്ണടിച്ച നിലത്തിൽ രണ്ടു തവണ കൊടി കുത്തിയെങ്കിലും അവ രാത്രിയിൽ തന്നെ ചിലർ പിഴുതെറിഞ്ഞു. ഇപ്പോൾ കൊടി നാട്ടിയവർ പണം വാങ്ങി കൊടി മാറ്റുകയായിരുന്നുവെന്ന് പ്രചരിപ്പിക്കുകയാണ് മണ്ണു മാഫിയ. ഇതിന് പിന്നിലും ചില സിപിഐ(എം), കോൺഗ്രസ് പ്രവർത്തകരാണെന്ന് ആരോപണ
പത്തനംതിട്ട: രാഷ്ട്രീയ പാർട്ടികളായാൽ ഇങ്ങനെ വേണം. നിലപാടിന്റെ പേരിൽ പരസ്പരം വെട്ടിക്കൊല്ലുമെങ്കിലും തുട്ട് പോക്കറ്റിൽ വീഴുന്ന കേസാണെങ്കിൽ ഒന്നിക്കും. അത്തരമൊരു ത്രികക്ഷി സൗഹാർദമാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട നഗരസഭയിലെ കുമ്പഴയിൽ നടക്കുന്നത്. സിപിഎമ്മുകാരന്റെ നിലം നികത്താനുള്ള മണ്ണ് കോൺഗ്രസുകാരൻ നൽകുന്നു. മണ്ണെടുത്തു കൊണ്ടുപോയി നിലത്തിൽ ഇറക്കി കൊടുക്കുന്നത് ബിജെപിക്കാരൻ. ഹാ! എത്ര സമത്വസുന്ദരമായ കേരളം എന്നു വേണം പറയാൻ.
സിപിഎമ്മും കോൺഗ്രസും ബിജെപിയും കൈകോർത്തതോടെ കുമ്പഴയിൽ നിലം നികത്തൽ തകൃതിയാണ്. പാർട്ടി നേതാക്കളുടെ പിന്തുണയോടെയാണ് പടി വാങ്ങി നിലം നികത്തുന്നതെന്ന ആരോപണം ശക്തമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് സ്ഥലത്തെ ചില കോൺഗ്രസ് പ്രവർത്തകർ മണ്ണടിച്ച നിലത്തിൽ രണ്ടു തവണ കൊടി കുത്തിയെങ്കിലും അവ രാത്രിയിൽ തന്നെ ചിലർ പിഴുതെറിഞ്ഞു. ഇപ്പോൾ കൊടി നാട്ടിയവർ പണം വാങ്ങി കൊടി മാറ്റുകയായിരുന്നുവെന്ന് പ്രചരിപ്പിക്കുകയാണ് മണ്ണു മാഫിയ. ഇതിന് പിന്നിലും ചില സിപിഐ(എം), കോൺഗ്രസ് പ്രവർത്തകരാണെന്ന് ആരോപണമുണ്ട്.
കുമ്പഴ-മലയാലപ്പുഴ റോഡിൽ മത്സ്യമാർക്കറ്റ് കഴിഞ്ഞ് ഇടതുഭാഗത്തുള്ള മുപ്പതോളം സെന്റ് വരുന്ന വയലാണ് നെൽവയൽ നീർത്തട സംരക്ഷണ നിയമം മറികടന്ന് മണ്ണിട്ടു മൂടുന്നത്. സിപിഐ(എം) പ്രദേശിക നേതാവും കുമ്പഴ സൊസൈറ്റി മുൻ ബോർഡ് അംഗവുമായ ഷീലയുടെ ഭർത്താവ് രവിയുടെ ഉടമസ്ഥതയിലുള്ള നിലമാണ് രാത്രിയിൽ ടിപ്പർ ലോറിയിൽ മണ്ണടിച്ചു നികത്തുന്നത്. നികത്താൻ കരാറെടുത്തിട്ടുള്ളത് ഒരു പ്രാദേശിക ബിജെപി പ്രവർത്തകനാണ്. കോൺഗ്രസ് നേതാവ് കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയിൽ നിന്നുമാണ് മണ്ണ് വയലിലേക്ക് അടിക്കുന്നത്. അഴിമതിയിൽ ത്രികക്ഷി സൗഹൃദം നിലനിൽക്കുന്നതിനാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്ന ചില കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ ഭീഷണിയിലാണെന്നാണ് അറിയുന്നത്.
നിയമം മറികടന്നുള്ള നിലം നികത്തലിനെതിരെ പലരും വിമർശനവുമായി രംഗത്തെത്തിയെങ്കിലും പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകിയത് സേവാദൾ കുമ്പഴ മണ്ഡലം ചെയർമാൻ ജെറിയും ബ്ലോക്ക് ചെയർമാൻ അജേഷ് കോയിക്കലുമാണ്. ഇവർ ഏഴിന് മണ്ണിട്ട സ്ഥലത്തുകൊടി കുത്തി പ്രതിഷേധിച്ചിരുന്നു. എന്നാൽ എട്ടിന് പുലർച്ചെ ആരോ കൊടി പിഴതു കളഞ്ഞു. ഇതേ തുടർന്ന് അവർ വീണ്ടും സ്ഥലത്തുകൊടി നാട്ടി. ഇന്നലെ രാവിലെ കൊടി ഒടിച്ചെറിഞ്ഞ നിലയിലായിരുന്നു.
അനധികൃത മണ്ണെടുപ്പിനെപ്പറ്റി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷിനോട് ഇവർ പരാതി പറഞ്ഞപ്പോൾ തീർത്തും നിരാശാജനകമായ മറുപടിയാണ് ലഭിച്ചത്. കൊടികുത്തുന്നതിനെപ്പറ്റി മുൻ കൂട്ടി തന്നോട് ആലോചിക്കാത്തതിനാൽ നിലം നികത്തലിനെതിരെ ഇടപെടാൻ കഴിയില്ലെന്നായിരുന്നു മറുപടി. കൂടാതെ നിലം ഉടമയിൽ നിന്നും പണം വാങ്ങാനാണ് ജെറിയും അജേഷ് കോയിക്കലും ചേർന്ന് കൊടി നാട്ടിയതെന്ന് ചിലർ പറയുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രാദേശികമായി പോലും ആരുമായും ആലോചിക്കാതെ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കാൻ കഴിയില്ലെന്നായിരുന്നു സന്തോഷിന്റെ നിലപാട്.
ചിലർ മണ്ണടിച്ച് വയൽ നികത്തിയപ്പോഴൊന്നും പ്രതിഷേധിക്കാൻ തയാറാകാതെ ഇപ്പോൾ സമരം നടത്തുന്നതിൽ അർഥമില്ലെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം പറയുന്നത്. കോൺഗ്രസ് നേതാവ് വീടുവയ്ക്കാൻ മണ്ണിടിക്കുന്നത് ഡിസിസി പ്രസിഡന്റിന്റെ പിന്തുണയോടെയാണെന്നും സന്തോഷ് ടെലിഫോൺ സംഭാഷണത്തിൽ വ്യക്തമാക്കിയിരുന്നു. നെൽവയൽ നീർത്തട സംരക്ഷണ നിയമപ്രകാരം ഗ്രാമ പ്രദേശങ്ങളിൽ പത്തു സെന്റും നഗരത്തിൽ കേവലം അഞ്ചു സെന്റും വയൽ മാത്രമെ കർശന വ്യവസ്ഥകളോടെ നികത്താൻ പാടുള്ളൂ. എന്നാൽ അത് മറികടന്നാണ് കുമ്പഴയിൽ നിലം നികത്തൽ നടക്കുന്നത്.