- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാള യൂണിഫോമിട്ടവരോടു പ്രതികരിക്കാൻ മടിക്കുന്നു; ഇടുക്കിയിലെ ഭൂസംരക്ഷണ സേനയുടെ സൈനിക വേഷം തെറിപ്പിച്ചു; എം എം മണിയുടെയും രാജേന്ദ്രന്റെയും ശിപാർശ അംഗീകരിച്ച് മുകളിൽ നിന്നുള്ള നിർദ്ദേശം; മൂന്നാർ, ചിന്നക്കനാൽ മേഖലകളിൽ ഭൂമികൈയേറ്റം തേർവാഴ്ച്ച തുടരുന്നു
ശാന്തമ്പാറ: ഇടുക്കിയിൽ അനധികൃത ഭൂമികൈയേറ്റം ഒഴിപ്പിക്കുന്നതിനായി രൂപീകരിച്ച ഭൂസംരക്ഷണ സേനയുടെ സൈനിക വേഷം വേണ്ടെന്നുവച്ചു. അടുത്ത മാസം പകുതിയോടെ പുതിയ യൂനിഫോം എത്തും. എംഎൽഎ എസ് രാജേന്ദ്രനും മന്ത്രി എം എം മണിയുമൊക്കെയുൾപ്പെട്ട സി.പി.എം നേതാക്കളുടെ പ്രധാന ശുപാർശകളിലൊന്നായിരുന്നു സേനയുടെ യൂണിഫോം അഴിപ്പിക്കൽ. പകരം ജില്ലാതലത്തിൽ പുതിയ സേനയെ രൂപീകരിക്കാനൊരു നീക്കം നടത്തിയെങ്കിലും അത് നടന്നില്ല. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതു നടപ്പാക്കിയെടുത്തത്. അനുയോജ്യമായ യൂനിഫോം നിർദേശിക്കണമെന്ന് ബന്ധപ്പെട്ടവർ സേനയുടെ ചീഫിനോട് ആവശ്യപ്പെട്ടിരുന്നു. പഴയ യൂനിഫോം തുടർന്നാൽ മതിയെന്ന നിലപാടാണ് ഭൂരിപക്ഷം അംഗങ്ങളും സ്വീകരിച്ചത്. എന്നാൽ അതു പറ്റില്ലെന്നു മുകളിൽ നിന്നറിയിച്ചതോടെ കറുപ്പ്, നീലയും വെള്ളയും എന്നിങ്ങനെയുള്ള യൂനിഫോം ശുപാർശകൾ ഇവർ നൽകി. എന്നാൽ ഇതുവരെയും പുതിയ യൂനിഫോം എങ്ങനെയാകുമെന്നതിൽ അന്തിമ തീരുമാനം സർക്കാർ എടുത്തിട്ടില്ല. ഇന
ശാന്തമ്പാറ: ഇടുക്കിയിൽ അനധികൃത ഭൂമികൈയേറ്റം ഒഴിപ്പിക്കുന്നതിനായി രൂപീകരിച്ച ഭൂസംരക്ഷണ സേനയുടെ സൈനിക വേഷം വേണ്ടെന്നുവച്ചു. അടുത്ത മാസം പകുതിയോടെ പുതിയ യൂനിഫോം എത്തും. എംഎൽഎ എസ് രാജേന്ദ്രനും മന്ത്രി എം എം മണിയുമൊക്കെയുൾപ്പെട്ട സി.പി.എം നേതാക്കളുടെ പ്രധാന ശുപാർശകളിലൊന്നായിരുന്നു സേനയുടെ യൂണിഫോം അഴിപ്പിക്കൽ. പകരം ജില്ലാതലത്തിൽ പുതിയ സേനയെ രൂപീകരിക്കാനൊരു നീക്കം നടത്തിയെങ്കിലും അത് നടന്നില്ല.
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതു നടപ്പാക്കിയെടുത്തത്. അനുയോജ്യമായ യൂനിഫോം നിർദേശിക്കണമെന്ന് ബന്ധപ്പെട്ടവർ സേനയുടെ ചീഫിനോട് ആവശ്യപ്പെട്ടിരുന്നു. പഴയ യൂനിഫോം തുടർന്നാൽ മതിയെന്ന നിലപാടാണ് ഭൂരിപക്ഷം അംഗങ്ങളും സ്വീകരിച്ചത്. എന്നാൽ അതു പറ്റില്ലെന്നു മുകളിൽ നിന്നറിയിച്ചതോടെ കറുപ്പ്, നീലയും വെള്ളയും എന്നിങ്ങനെയുള്ള യൂനിഫോം ശുപാർശകൾ ഇവർ നൽകി. എന്നാൽ ഇതുവരെയും പുതിയ യൂനിഫോം എങ്ങനെയാകുമെന്നതിൽ അന്തിമ തീരുമാനം സർക്കാർ എടുത്തിട്ടില്ല.
ഇന്ത്യൻ സൈന്യത്തിന്റെ പഴയ യൂനിഫോമിന്റെ മാതൃകയിലുള്ളതായിരുന്നു സേന രൂപീകരിച്ചതു മുതൽ യൂനിഫോം. റിട്ട.പട്ടാളക്കാരാണ് ഭൂസേനാംഗങ്ങൾ എന്നതിനാൽ അതൊരു അധികപ്പറ്റുമായിരുന്നില്ല. കൈയേറ്റ മാഫിയയുടെ ഗുണ്ടായിസത്തെ നേരിടുന്നതിനു കൂടിയാണ് പട്ടാള യൂണിഫോം അംഗങ്ങൾക്ക് നിശ്ചയിച്ചത്. ലാന്റ് റവന്യു കമ്മീഷണർ ഓഫിസിലെ സ്പെഷ്യൽ ഓഫിസർ സജിത് ബാബുവിന്റെ നിർദേശമായിരുന്നു ഈ യൂണിഫോം. പട്ടാളക്കാരെ കൈവെയ്ക്കാൻ അധികമാരും ധൈര്യപ്പെടില്ലെന്ന ധാരണയുടെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരമൊരു യൂനിഫോം ശുപാർശചെയ്തത്.
'പട്ടാളവേഷമാണെങ്കിൽ ആരും ഞങ്ങൾക്ക് നേരെ വരുമായിരുന്നില്ല. ഇനി യൂണിഫോം മാറിയാൽ എന്താകും സ്ഥിതിയെന്നറിയില്ല. പൊലീസിൽ നിന്നു പോലും നീതി കിട്ടില്ല. പാപ്പാത്തിച്ചോലയിൽ 200 ഏക്കർ ഭൂമി കൈയേറി സ്ഥാപിച്ച കുരിശുകൾ നീക്കം ചെയ്യാനെത്തിയ സേനയെ കൈയേറ്റം ചെയ്യാൻ സി.പി.എം ഏരിയാ കമ്മിറ്റി അംഗം വി എക്സ് ആൽബിനും കൂട്ടാളികളും ശ്രമിച്ചിരുന്നു. ഇതിനെതിരെ രേഖാമൂലം പരാതിപ്പെട്ടിട്ടും ശാന്തമ്പാറ പൊലീസ് കേസുപോലുമെടുത്തില്ല' ഭൂസംരക്ഷണ സേനാംഗം പറഞ്ഞു.
മൂന്നാർ, ചിന്നക്കനാൽ തുടങ്ങി ഭൂമികൈയേറ്റം നടക്കുന്ന ഇടങ്ങളിലെല്ലാം റിസോർട്ട്-കൈയേറ്റ മാഫിയയുടെ തേർവാഴ്ചയാണ്. കൈയേറ്റത്തിനെതിരെ പരാതി കൊടുത്താൽ പോലും വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത നിലയുണ്ട്. പൊലീസും രാഷ്ട്രീയ സ്വാധീനവും കൈയേറ്റക്കാർക്ക് അനുകൂലമാണെന്നതിനാൽ പരാതിപ്പെട്ടാലൊന്നും നടപടിയുണ്ടാകാറില്ല. അതുകൊണ്ടുതന്നെ സാധാരണക്കാരൊന്നും കൈയേറ്റത്തിനെതിരെ പ്രതികരിക്കാറില്ല. ഇക്കാര്യങ്ങൾ കൂടി മനസ്സിലാക്കിയതിനാലാണ് മുൻ റവന്യു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈയെടുത്ത് റിട്ട.സൈനികരെ ഉൾപ്പെടുത്തി ഭൂസംരക്ഷണ സേന രൂപീകരിച്ചത്. 2012 മാർച്ച് 27നായിരുന്നു സേനയുടെ ഉദ്ഘാടനം.
ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം താലൂക്കുകളിലായി 15 അംഗങ്ങളാണ് തുടക്കത്തിൽ സേനയിലുണ്ടായിരുന്നത്. പലകാരണങ്ങളാൽ ആറുപേർ ഒഴിവായി. ഇപ്പോൾ ദേവികുളം-നാല്, ഉടുമ്പഞ്ചോല-മൂന്ന്, പീരുമേട് -രണ്ട് എന്നിങ്ങനെ ഒമ്പതുപേരാണ് ഡ്യൂട്ടിയിലുള്ളത്. ഇവർക്ക് പ്രതിദിനം 675 രൂപയാണ്് വേതനം. എന്നാൽ മാർച്ചിനു ശേഷം ശമ്പളം കിട്ടിയിട്ടില്ല.