- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികുതി വർധിപ്പിക്കാൻ സംസ്ഥാനത്ത് അധികാരമുള്ളത് ചുരുക്കം ഇടങ്ങളിൽ; മദ്യത്തിന് വില കൂട്ടാത്ത ബജറ്റിൽ വരുമാനം കൂട്ടാൻ മന്ത്രി കണ്ണ് വെച്ചത് ഭൂമിയിൽ; ഭൂമി രജിസ്ട്രേഷനും ഇനി ചിലവേറും; ഉയർന്ന സ്ലാബുകളിൽ കൂടുതൽ ഭൂനികുതിയും അടയ്ക്കണം; ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവരും കൂടുതൽ ഭൂനികുതി അടയ്ക്കണം
തിരുവനന്തപുരം: ദേശീയ തലത്തിൽ ജിഎസ്ടി കൗൺസിൽ വന്നതോടെ സംസ്ഥാനങ്ങൾക്കുള്ള നികുതി നിശ്ചയിക്കാനുള്ള അധികാരമാണ് നഷ്ടമായത്. ഇതോടെ മദ്യത്തിന് നികുതി കൂട്ടുന്നത് അടക്കം ചുരുക്കം കേന്ദ്രങ്ങളിൽ മാത്രമാണ് സംസ്ഥാന സർക്കാറിന്റെ വരുമാന മാർഗ്ഗം. അതുകൊണ്ടു തന്നെ ഇത്തവണത്തെ ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ വരുമാനം ഉണ്ടാക്കാൻ മാർഗ്ഗം തേടിയത് ഭൂമിയിലാണ്. ഭൂമിയുടെ ന്യായവില പത്ത് ശതമാനം ഉയർത്തികൊണ്ടുള്ള തീരുമാനം സംസ്ഥാനത്ത് ഭൂവില ഉയരാൻ ഇടയാക്കും. രജിസ്‌ട്രേഷൻ നിരക്കുകൾ ഉയർത്തിയ തീരുമാനം വഴിയും വലിയ തുക തന്നെ വരുമാനമായി സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. ഏപ്രിൽ 1 മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിലാകുക.
വായ്പയെടുത്തും മറ്റും ഭൂമി വാങ്ങുന്നവർ വിപണിവില കാണിച്ചാണ് ഭൂമി രജിസ്റ്റർ ചെയ്യുന്നത്. അവരെയാണ് ന്യായവില വർധന ഏറെ ബാധിക്കുക. ന്യായവില പരിഷ്‌കരിക്കാൻ സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്താകെ വിപണി വിലയ്‌ക്കൊപ്പം ഭൂമി വിലയും ഉയരാൻ സാധ്യതയുണ്ട്. പൊതുവേ ഭൂമി വില രജിസ്റ്റർ ചെയ്യുമ്പോൾ കുറച്ചു കാണിക്കുന്ന സ്വഭാവം മലയാളികൾക്കുണ്ട്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ അത്തരക്കാർക്കും തിരിച്ചടിയാകുന്നത്. കെ റെയിലിന് വേണ്ടി അടക്കം ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂമി നഷ്ടമാകുന്നവരെ സംബന്ധിച്ച് പുനരധിവാസം അടക്കം കൂടുതൽ റിസ്‌ക്കുള്ളകാര്യമായി മാറുകയും ചെയ്യും.
കുറഞ്ഞ അളവിൽ ഭൂമിയുള്ളവർ ഒഴികെ ബാക്കിയെല്ലാവർക്കും ഭൂനികുതിയും വർധിക്കാനാണ് സർക്കാർ തീരുമാനം. ഭൂ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ നികുതി നിശ്ചയിക്കുന്നതിനുള്ള സ്ലാബുകളുടെ എണ്ണം വർധിപ്പിച്ച് ഉയർന്ന സ്ലാബുകളിൽ കൂടുതൽ നികുതി ഏർപ്പെടുത്തും. ഒരു ഏക്കറിൽ (40.47 ആർ) കൂടുതൽ ഭൂമി ഉള്ളവർക്കായി പുതിയ സ്ലാബ് ഏർപ്പെടുത്തി നികുതി പരിഷ്‌കരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. 2018 ഏപ്രിലിലാണ് മുൻപു ഭൂനികുതി പരിഷ്‌കരിച്ചത്. ഇതു പ്രകാരം കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിലായി 2 സ്ലാബുകൾ അടിസ്ഥാനമാക്കിയാണു നികുതി. ഇനി കൂടുതൽ സ്ലാബുകൾ ഉണ്ടാകാനാണു സാധ്യത.
ഇപ്പോൾ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിൽ 2 സ്ലാബ് വീതമാണുള്ളത്. ഇതു വർധിപ്പിച്ച് 4 സ്ലാബുകളാക്കാനുള്ള ശുപാർശയാണ് ബജറ്റിലുള്ളതെന്നാണു സൂചന. നിലവിൽ പഞ്ചായത്തുകളിൽ 20 സെന്റ്, മുനിസിപ്പാലിറ്റി 6 സെന്റ്, കോർപറേഷനിൽ 4 സെന്റ് എന്നിവ വരെ ആദ്യ സ്ലാബും ഇതിൽ കൂടുതൽ ഭൂമിയുള്ളവർക്ക് മറ്റൊരു സ്ലാബും എന്ന രീതിയിലാണു പരിഗണിക്കുന്നത്. 4 സ്ലാബുകൾ വരുമ്പോൾ താഴെയുള്ള സ്ലാബുകളിലെ കുറഞ്ഞ അളവിൽ ഭൂമിയുള്ളവർക്കു നികുതി ഭാരമില്ലാതെ ഉയർന്ന സ്ലാബുകളിൽ നികുതി വർധിപ്പിക്കുന്ന രീതിയിലാണു പരിഷ്‌കരണം. ഭൂനികുതിയിൽ 50% വരെ വർധനയുണ്ടാകുമെന്നു മന്ത്രി പിന്നീടു വ്യക്തമാക്കി.
ദേശീയപാത, മെട്രോ റെയിൽ, റോഡ് തുടങ്ങിയവയ്ക്കായി ഒട്ടേറെ ഇടങ്ങളിൽ സ്ഥലം ഏറ്റെടുത്തതിനാൽ അവയ്ക്കു സമീപം ഭൂമിയുടെ വിപണിവില കാര്യമായി വർധിച്ചെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതു കണക്കിലെടുത്ത് ന്യായവിലയിലെ അപാകതകൾ പരിഹരിക്കാൻ ഉന്നതതല സമിതി രൂപീകരിക്കും. 200 കോടിയോളം രൂപയുടെ അധിക വരുമാനമാണ് ന്യായവില വർധനയിലൂടെ പ്രതീക്ഷിക്കുന്നത്.
ന്യായവിലയുടെ 8% സ്റ്റാംപ് ഡ്യൂട്ടിയും 2% റജിസ്‌ട്രേഷൻ ഫീസുമുണ്ട്. 2010 ലാണു സംസ്ഥാനത്തു ഭൂമിയുടെ ന്യായവില നിർണയിച്ചത്. പലവട്ടം കൂട്ടിയതു കാരണം 2010 ലെ വിലയുടെ 199.65 ശതമാനമായി ഇപ്പോൾ ആകെ വർധന. കണക്കു കൂട്ടാൻ എളുപ്പത്തിനായി ഇത് 200% ആയാണ് ഇപ്പോൾ ഈടാക്കുന്നത്. ഇനി 210 ശതമാനമാകും. ഏപ്രിൽ 1 മുതൽ പുതിയ ന്യായവില വരുന്നതിനാൽ വരുന്ന രണ്ടാഴ്ച ഒട്ടേറെ ഭൂമിയിടപാടുകൾക്കു സാധ്യതയുണ്ട്.
ന്യായവില 10% വർധിക്കുമ്പോൾ റജിസ്‌ട്രേഷൻ ചെലവിലെ വർധന
10,000 100
25,000 250
50,000 500
75,000 750
1 ലക്ഷം 1,000
2 ലക്ഷം 2,000
3 ലക്ഷം 3,000
4 ലക്ഷം 4,000
5 ലക്ഷം 5,000
10 ലക്ഷം 10,000
ഭൂനികുതി: ഒരേക്കറിന് മുകളിൽ പുതിയ സ്ലാബ്
കോർപറേഷൻ
4 സെന്റ് (1.62 ആർ) വരെ: 10 രൂപ/ആർ
4 സെന്റിൽ കൂടുതൽ: 20 രൂപ/ആർ
മുനിസിപ്പാലിറ്റി
6 സെന്റ് (2.43 ആർ) വരെ: 5 രൂപ/ആർ
6 സെന്റിൽ കൂടുതൽ: 10 രൂപ/ആർ
പഞ്ചായത്ത്
20 സെന്റ് (8.1 ആർ) വരെ: 2.50 രൂപ/ആർ
20 സെന്റിൽ കൂടുതൽ: 5 രൂപ/ആർ
പുതിയ സ്ലാബ് ശുപാർശ
കോർപറേഷൻ
4 സെന്റ് (1.62 ആർ) വരെ: 10 രൂപ/ആർ
450 സെന്റ് (1.6220 ആർ) വരെ: 20 രൂപ/ആർ
50100 സെന്റ് (2040.47 ആർ) വരെ: 30 രൂപ/ആർ
100 സെന്റിൽ (40.47 ആർ) കൂടുതൽ: 40 രൂപ/ആർ
മുനിസിപ്പാലിറ്റി
6 സെന്റ് (2.43 ആർ) വരെ 5 രൂപ/ആർ
6 50 സെന്റ് (2.4320 ആർ) വരെ 10 രൂപ/ആർ
50 100 സെന്റ് (20 40.47 ആർ) വരെ: 15 രൂപ/ആർ
ഒരേക്കറിൽ (40.47 ആർ) കൂടുതൽ: 20 രൂപ/ആർ
പഞ്ചായത്ത്
20 സെന്റ് (8.1 ആർ) വരെ: 2.50 രൂപ/ആർ
2050 സെന്റ് (8.120.23 ആർ) വരെ: 5 രൂപ/ആർ
50100 സെന്റ് (20.2340.47 ആർ) വരെ: 7.50 രൂപ/ആർ
100 സെന്റിൽ (40.47 ആർ) കൂടുതൽ: 10 രൂപ/ആർ
മറുനാടന് മലയാളി ബ്യൂറോ