- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട്ട് ഉരുൾപൊട്ടി; ജനവാസ മേഖലയിലേക്ക് വെള്ളമൊഴുകി; മരുതോം-മാലോം മലയോര പാതയിൽ ഗതാഗത തടസ്സം
കാസർകോട്: ജില്ലയിലെ വനമേഖലയിൽ ഉരുൾപൊട്ടിയതായി സൂചന. വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ വില്ലേജിൽ ചുള്ളി മേഖലയിൽ വനത്തിലാണ് ഉരുൾപൊട്ടിയതായി സംശയിക്കുന്നത്. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു വരുന്നുണ്ട്. മലവെള്ളപ്പാച്ചിലിൽ മണ്ണിടിഞ്ഞ് മരുതോം-മാലോം മലയോര പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
റോഡുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇരുപതോളം കുടുംബങ്ങളെ ചുള്ളി സ്‌കൂളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. തഹസിൽദാർ, വില്ലേജ് ഓഫിസർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സ്ഥലത്തെത്തി. ഉരുൾപൊട്ടിയ ഭാഗം കൃത്യമായി അറിയാനുള്ള പരിശ്രമത്തിലാണ് അധികൃതർ. പ്രദേശത്ത് കനത്ത ജാഗ്രത നിർദ്ദേശം നൽകി.
Next Story