- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഒന്നും രണ്ടും മൂന്നും തലാഖ് ചൊല്ലി മുസ്ലിം ഭാര്യമാരെ ഒഴിവാക്കുന്നത് ഇനി നിയമവിരുദ്ധവും ക്രിമിനൽ കുറ്റവും! മുത്തലാഖ് ബിൽ ലോക്സഭയിൽ പാസ്സാക്കിയത് പ്രതിപക്ഷ പാർട്ടികളുടെ ഭേദഗതികളും എതിർപ്പും മറികടന്ന്; ബിൽ പാസായത് 12നെതിരെ 245 വോട്ടുകൾക്ക്; പ്രതിഷേധിച്ച് കോൺഗ്രസും അണ്ണാ ഡിഎംകെയും എസ്‌പിയും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി; മുത്തലാഖ് ബിൽ മുസ്ലിം പുരുഷന്മാരെ കുറ്റക്കാരാക്കുന്നതിന് മാത്രമുള്ളതെന്ന് പറഞ്ഞ് എതിർത്ത് സിപിഎമ്മും
ന്യൂഡൽഹി: ഒന്നും രണ്ടും മൂന്നും തലാഖുക്കൾ ഒരുമിച്ചു ചൊല്ലി മുസ്ലിം ഭാര്യമാരെ ഒഴിവാക്കുന്നത് ഇനി നിയമവിരുദ്ധനവും ക്രിമിനൽ കുറ്റവും. മുത്തലാഖ് ബിൽ ലോക്സഭയിൽ പാസ്സാക്കിയതോടെ പുതുയ ചരിത്രമാണ് കുറിക്കപ്പെട്ടത്. 11നെതിരെ 245 വോട്ടുകൾക്കാണ് ബിൽ പാസ്സാക്കിയത്. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. മുത്തലാഖ് ബിൽ പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ബില്ലിനെതിരേ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. മുത്തലാഖ് ബിൽ സ്ത്രീശാക്തീകരണത്തെ സഹായിക്കുന്നതല്ലെന്നും അത് മുസ്ലിംപുരുഷന്മാരെ കുറ്റക്കാരാക്കുന്നതിന് മാത്രമുള്ളതാണെന്നും കോൺഗ്രസിനു വേണ്ടി സംസാരിച്ച എംപി സുശ്മിതാ ദേവ് ആരോപിച്ചു. കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിച്ചത്. മുത്തലാഖ് ബിൽ മതത്തിനോ വിശ്വാസങ്ങൾക്കോ എതിരല്ലെന്ന് നിയമമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളും നീതിയും ഉറപ്പാക്കുകയാണ് ബില്ലിലുടെ ലക്ഷ്യമിടുന്നത്. 20 ഇസ്ല
ന്യൂഡൽഹി: ഒന്നും രണ്ടും മൂന്നും തലാഖുക്കൾ ഒരുമിച്ചു ചൊല്ലി മുസ്ലിം ഭാര്യമാരെ ഒഴിവാക്കുന്നത് ഇനി നിയമവിരുദ്ധനവും ക്രിമിനൽ കുറ്റവും. മുത്തലാഖ് ബിൽ ലോക്സഭയിൽ പാസ്സാക്കിയതോടെ പുതുയ ചരിത്രമാണ് കുറിക്കപ്പെട്ടത്. 11നെതിരെ 245 വോട്ടുകൾക്കാണ് ബിൽ പാസ്സാക്കിയത്. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. മുത്തലാഖ് ബിൽ പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ബില്ലിനെതിരേ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. മുത്തലാഖ് ബിൽ സ്ത്രീശാക്തീകരണത്തെ സഹായിക്കുന്നതല്ലെന്നും അത് മുസ്ലിംപുരുഷന്മാരെ കുറ്റക്കാരാക്കുന്നതിന് മാത്രമുള്ളതാണെന്നും കോൺഗ്രസിനു വേണ്ടി സംസാരിച്ച എംപി സുശ്മിതാ ദേവ് ആരോപിച്ചു.
കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിച്ചത്. മുത്തലാഖ് ബിൽ മതത്തിനോ വിശ്വാസങ്ങൾക്കോ എതിരല്ലെന്ന് നിയമമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളും നീതിയും ഉറപ്പാക്കുകയാണ് ബില്ലിലുടെ ലക്ഷ്യമിടുന്നത്. 20 ഇസ്‌ലാമിക രാജ്യങ്ങൾ നിരോധിച്ച മുത്തലാഖ് നിർത്തലാക്കാൻ മതേതര രാജ്യത്തിന് സാധിക്കില്ലെയെന്ന് അദ്ദേഹം ചോദിച്ചു. പ്രതിപക്ഷവുമായി ബില്ലിൽ ചർച്ച നടത്താൻ തയാറാണെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
അതേസമയം മുത്തലാഖ് ബിൽ പാർലമന്റെിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അതെല്ലാം തള്ളിക്കൊണ്ടാണ് ബില്ലുമായി സർക്കാർ മുന്നോട്ടു പോയത്. കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഗാർഗെയും തൃണമൂൽ കോൺഗ്രസും ഇതേ ആവശ്യത്തിൽ ഉറച്ച് നിന്നു. രാഷ്ട്രീയ പ്രേരിതമായാണ് ബിജെപി സർക്കാർ മുത്തലാഖ് ബിൽ കൊണ്ടുവന്നതെന്ന് ആർ.എസ്‌പി എംപി എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.
തമിഴ്‌നാട്ടിൽ നിന്നുള്ള എ.ഐ.എ.ഡി.എം.കെ അംഗങ്ങളും മുത്തലാഖ് ബില്ലിനെ എതിർക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എസ്‌പിയും, അണ്ണാ ഡിഎംകെയും ബില്ലിനെ എതിർത്ത് വോട്ടു ചെയ്യാതെ ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ ബഹളം മന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തിക്കൊണ്ടേയിരുന്നു. ശബരിമലയിൽ സ്ത്രീകളെ തടയുന്ന ബിജെപി മുത്തലാഖ് ബിൽ കൊണ്ടുവരുന്നത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഡിസംബർ 17 നാണ് പുതിയ മുത്തലാഖ് നിരോധന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. മുത്തലാഖ് ബിൽ 2017 ഡിസംബറിൽ രാജ്യസഭയിൽ ശബ്ദ വോട്ടോടെ പാസാക്കിയിരുന്നു. ജനുവരി മൂന്നിന് രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും ഭരണപക്ഷത്തിന് അംഗബലമില്ലാത്തതിനാൽ വഴിമുടങ്ങി. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി നിർദ്ദേശങ്ങൾ അംഗീകരിക്കാനോ, ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാനോ സർക്കാർ തയ്യാറായില്ല.
ഒടുവിലാണ് ഓർഡിനൻസ് ഇറക്കിയത്. നേരത്തെയുള്ള ബില്ലിൽ ചെറിയ മാറ്റങ്ങൾ വരുത്തി. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വർഷം വരെ തടവുശിക്ഷ കിട്ടാം. ഭാര്യയ്ക്കോ രക്തബന്ധമുള്ളവർക്കോ വിവാഹം വഴി ബന്ധുക്കളായവർക്കോ മാത്രമേ പൊലീസിൽ പരാതി നൽകാൻ കഴിയൂ. ആർക്കുവേണമെങ്കിലും പരാതി നൽകാമെന്നതായിരുന്നു നേരത്തെ ബില്ലിലുണ്ടായിരുന്ന വ്യവസ്ഥ. ഭാര്യ ആവശ്യപ്പെട്ടാൽ മജിസ്ട്രേറ്റിന് കേസ് ഒത്തുതീർപ്പാക്കാം. രണ്ട് കക്ഷികൾക്കും ചേർന്ന് കേസ് പിൻവലിക്കാം. ഭാര്യയ്ക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും ജീവനാംശം നൽകാൻ പ്രതി ബാധ്യസ്ഥനാണ്. പ്രായപൂർത്തിയാകാത്ത മക്കളെ വിട്ടുകിട്ടണമെന്ന് ഭാര്യയ്ക്ക് ആവശ്യപ്പെടാം. തീരുമാനം മജിസ്ട്രേറ്റിന്റേതായിരിക്കും. തുടങ്ങിയവയാണ് പുതിയ വ്യവസ്ഥകൾ.