ഷിംല: ഹിമാചൽപ്രദേശിൽ വീണ്ടും മണ്ണിടിച്ചിൽ. ഷിംലയിലെ രാംപൂരിന് സമീപമാണ് മണ്ണിടിച്ചിൽ സംഭവിച്ചത്. ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു.

ആർക്കും ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ദേശീയ പാത അഞ്ചിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

 

മൺസൂൺ സീസണിൽ ഹിമാചലിൽ റെക്കോർഡ് മഴയാണ് ലഭിച്ചത്. ഇതാണ് മണ്ണിടിച്ചിലിന് കാരണമായത്. സംസ്ഥാനത്ത് ഓഗസ്റ്റ് 28ന് ചണ്ഡീഗഡ്-മണാലി ഹൈവേയിലും മണ്ണിടിച്ചിൽ സംഭവിച്ചിരുന്നു.