- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാനം വിമനയാത്രക്കാർ അടിവസ്ത്രമണിഞ്ഞ് യാത്ര ചെയ്യേണ്ടിവരും; ലാപ്ടോപ്പ് നിരോധിച്ച ട്രംപിനെ പരിഹസിച്ച് ഖത്തർ എയർവെയ്സ് സിഇഒ; സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ നിരോധനമല്ല, അത്യാധുനിക സംവിധാനം ഉപയോഗിക്കുകയാണ് വേണ്ടത്
ദോഹ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് നേരിട്ട് പറക്കുന്ന വിമാനങ്ങളിൽ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിരോധനമേർപ്പെടുത്തിയ ട്രംപിന്റെ നടപടിക്കെതിരേ ആഞ്ഞടിച്ച് ഖത്തർ എയർവെയ്സ് സിഇഒ അക്‌ബർ അൽ ബാക്കിർ. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് നേരിടുന്നതിന് അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും അതിന് പകരം വിമാനത്തിൽ ലാപ്ടോപ്പ് നിരോധിക്കുന്നത് ഉചിതമല്ലെന്നും സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ അൽ ബാക്കിർ പറഞ്ഞു. ഈ രീതിയിലാണ് സുരക്ഷ ഏർപ്പെടുത്തുന്നതെങ്കിൽ അവസാനം യാത്രക്കാർ വിമാനത്തിൽ അടിവസ്ത്രമണിഞ്ഞ് ഇരിക്കേണ്ട സ്ഥിതി വരുമെന്ന് അദ്ദേഹം കളിയാക്കി. ലാപ്ടോപ്പ് നിരോധനം ഗൾഫ് വിമാനക്കമ്പനികളെ ചെറിയ തോതിൽ ബാധിച്ചിട്ടുണ്ട്. നിരോധനം മൂലം ഓരോ വിമാനത്തിലും പത്തിൽ താഴെ യാത്രക്കാരുടെ കുറവുണ്ടായിട്ടുണ്ടാവാമെന്ന് അൽബാക്കിർ വ്യക്തമാക്കി. ഖത്തർ എയർവെയ്സ് ദിവസവും അമേരിക്കയിലെ 10 നഗരങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്തുന്നുണ്ട്. എടുത്തു ചാടിയുള്ള ഒരു നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള
ദോഹ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് നേരിട്ട് പറക്കുന്ന വിമാനങ്ങളിൽ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിരോധനമേർപ്പെടുത്തിയ ട്രംപിന്റെ നടപടിക്കെതിരേ ആഞ്ഞടിച്ച് ഖത്തർ എയർവെയ്സ് സിഇഒ അക്‌ബർ അൽ ബാക്കിർ.
സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് നേരിടുന്നതിന് അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും അതിന് പകരം വിമാനത്തിൽ ലാപ്ടോപ്പ് നിരോധിക്കുന്നത് ഉചിതമല്ലെന്നും സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ അൽ ബാക്കിർ പറഞ്ഞു. ഈ രീതിയിലാണ് സുരക്ഷ ഏർപ്പെടുത്തുന്നതെങ്കിൽ അവസാനം യാത്രക്കാർ വിമാനത്തിൽ അടിവസ്ത്രമണിഞ്ഞ് ഇരിക്കേണ്ട സ്ഥിതി വരുമെന്ന് അദ്ദേഹം കളിയാക്കി.
ലാപ്ടോപ്പ് നിരോധനം ഗൾഫ് വിമാനക്കമ്പനികളെ ചെറിയ തോതിൽ ബാധിച്ചിട്ടുണ്ട്. നിരോധനം മൂലം ഓരോ വിമാനത്തിലും പത്തിൽ താഴെ യാത്രക്കാരുടെ കുറവുണ്ടായിട്ടുണ്ടാവാമെന്ന് അൽബാക്കിർ വ്യക്തമാക്കി. ഖത്തർ എയർവെയ്സ് ദിവസവും അമേരിക്കയിലെ 10 നഗരങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്തുന്നുണ്ട്.
എടുത്തു ചാടിയുള്ള ഒരു നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളതെന്ന് അൽബാക്കിർ ചൂണ്ടിക്കാട്ടി. എന്നാൽ, ട്രംപിനെ നേരിട്ട് കുറ്റപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ട്രംപിന് തെറ്റായ ഉപദേശം കിട്ടിയതാവാം ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാൻ കാരണമെന്ന് അൽബാക്കിർ പറഞ്ഞു.
മാർച്ച് അവസാനത്തിലാണ് ദോഹ, അബൂദബി, ദുബയ് ഉൾപ്പെടെയുള്ള 10 മിഡിൽ ഈസ്റ്റ് നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെ കാബിനകത്ത് സെൽഫോണിനേക്കാൾ വലുപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടു പോവുന്നത് നിരോധിച്ചത്. പകരം ലാപ്ടോപ്പ്, ഐപാഡ്, ഈ-റീഡർ മുതലായവ തങ്ങളുടെ ലഗേജുകളിൽ കൊണ്ടു പോവാം. എമിറേറ്റ്, ഇത്തിഹാദ്, ഖത്തർ എയർവെയ്സ് ഉൾപ്പെടെയുള്ള കമ്പനികളെ നിരോധനം ബാധിച്ചിരുന്നു. ഇതിന് പരിഹാരമായി ബിസിനസ് ക്ലാസുകളിൽ താൽക്കാലിക ഉപയോഗത്തിന് ആവശ്യക്കാർക്ക് ലാപ്ടോപ്പ് നൽകുന്ന പദ്ധതിക്ക് ഖത്തർ എയർവെയ്സ് തുടക്കം കുറിച്ചിരുന്നു.