- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
എപ്പോഴും ചാർജ്ജർ കുത്തി വച്ച് ഉപയോഗിക്കണോ? മുഴുവനായും ചാർജ് ചെയ്ത് ഉപയോഗിച്ച് ബാറ്ററി ലോ ആകുമ്പോൾ വീണ്ടും ചാർജ് ചെയ്ത് ഉപയോഗിക്കണോ? ലാപ്ടോപിന്റെ ബാറ്ററി ലാഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
ലാപ് ടോപ്പ് എപ്പോഴും കുത്തി വച്ച് ഉപയോഗിക്കുന്നതാണോ അതോ മുഴുവനായും ചാർജ് ചെയ്ത് ഉപയോഗിച്ച് ബാറ്ററി ലോ ആകുമ്പോൾ വീണ്ടും ചാർജ് ചെയ്ത് ഉപയോഗിക്കുന്നതണോ ബാറ്ററിയുടെ ആയുസ്സിന് കൂടുതൽ നല്ലത്? സാങ്കേതിക ലോകത്ത് വളരെ ചർച്ചയായിട്ടുള്ളതും സമ്മിശ്രപ്രതികരണങ്ങളിലൂടെ ആശയക്കുഴപ്പത്തിലാക്കുന്നതുമായ ഒരു ചോദ്യം ആണ് ഇത്. ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് കടക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ: ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ലാപ്‌ടോപ്പുകളിലെല്ലാം ലിത്തിയം അയോൺ ബാറ്ററികൾ ആണ് ഉപയോഗിക്കുന്നത്. ലിത്തിയം അയോൺ ബാറ്ററികൾ ഇതര ബാറ്ററികളെ സംബന്ധിച്ചിടത്തോളം ചാർജിംഗിന്റെ കാര്യത്തിൽ അത്ര കടുമ്പിടുത്തങ്ങളോ സങ്കീർണ്ണതകളോ ഇല്ലാത്തതാണ്. നിശ്ചിത വോൾട്ടേജ് ചാർജ് ആകുന്നതു വരെ നൽകുക, മുഴുവൻ ചാർജായാൽ ചാർജറുമായുള്ള ബന്ധം വിച്ഛേദിക്കുക. ഇതുമാത്രമാണ് ലളിതമായിപ്പറഞ്ഞാൽ ലിത്തിയം അയോൺ ബാറ്ററികളുടെ ചാർജ്ജിംഗിനായി ആവശ്യം. ഓവർ ചാർജിങ് ചെയ്യരുത് എന്ന ഒരൊറ്റ നിബന്ധന മാത്രമേ ഇവിടെ എടുത്ത് പറയേണ്ടതായുള്ളൂ. അതായത് 100 ശതമാനം ചാർജ് ആയിക്കഴിഞ്ഞ ഒരു ലിത്തി
ലാപ് ടോപ്പ് എപ്പോഴും കുത്തി വച്ച് ഉപയോഗിക്കുന്നതാണോ അതോ മുഴുവനായും ചാർജ് ചെയ്ത് ഉപയോഗിച്ച് ബാറ്ററി ലോ ആകുമ്പോൾ വീണ്ടും ചാർജ് ചെയ്ത് ഉപയോഗിക്കുന്നതണോ ബാറ്ററിയുടെ ആയുസ്സിന് കൂടുതൽ നല്ലത്? സാങ്കേതിക ലോകത്ത് വളരെ ചർച്ചയായിട്ടുള്ളതും സമ്മിശ്രപ്രതികരണങ്ങളിലൂടെ ആശയക്കുഴപ്പത്തിലാക്കുന്നതുമായ ഒരു ചോദ്യം ആണ് ഇത്. ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് കടക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ:
ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ലാപ്‌ടോപ്പുകളിലെല്ലാം ലിത്തിയം അയോൺ ബാറ്ററികൾ ആണ് ഉപയോഗിക്കുന്നത്. ലിത്തിയം അയോൺ ബാറ്ററികൾ ഇതര ബാറ്ററികളെ സംബന്ധിച്ചിടത്തോളം ചാർജിംഗിന്റെ കാര്യത്തിൽ അത്ര കടുമ്പിടുത്തങ്ങളോ സങ്കീർണ്ണതകളോ ഇല്ലാത്തതാണ്. നിശ്ചിത വോൾട്ടേജ് ചാർജ് ആകുന്നതു വരെ നൽകുക, മുഴുവൻ ചാർജായാൽ ചാർജറുമായുള്ള ബന്ധം വിച്ഛേദിക്കുക. ഇതുമാത്രമാണ് ലളിതമായിപ്പറഞ്ഞാൽ ലിത്തിയം അയോൺ ബാറ്ററികളുടെ ചാർജ്ജിംഗിനായി ആവശ്യം. ഓവർ ചാർജിങ് ചെയ്യരുത് എന്ന ഒരൊറ്റ നിബന്ധന മാത്രമേ ഇവിടെ എടുത്ത് പറയേണ്ടതായുള്ളൂ. അതായത് 100 ശതമാനം ചാർജ് ആയിക്കഴിഞ്ഞ ഒരു ലിത്തിയം അയോൺ ബാറ്ററി തുടർന്നും ചാർജ് ചെയ്താൽ ചൂടാകാനും തീപിടിക്കാനുമെല്ലാമുള്ള സാദ്ധ്യതകൾ ഉണ്ട്. ആധുനിക ലിത്തിയം അയോൺ ബാറ്ററികളിൽ ഉപയോഗക്രമം അനുസരിച്ച് ഈ അവസ്ഥ കൂടി തടയാനുള്ള Current Interrupt Device, Thermal shut down Sepearator, Pressure release vents തുടങ്ങി വിവിധ സാങ്കേതിക വിദ്യകൾ കൂടീ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിത്തിയം ബാറ്ററി ചാർജ് ചെയ്യാനുപയോഗിക്കുന്ന എല്ലാ ചാർജറുകളിലും ബാറ്ററി വോൾട്ടേജ് ഒരു നിശ്ചിത പരിധിയിൽ എത്തിയാൽ (ഫുൾ ചാർജ് ആയാൽ) അത് സെൻസ് ചെയ്ത് ഓട്ടോമാറ്റിക് ആയിത്തന്നെ ചാർജിങ് നിർത്തുവാനുള്ള സംവിധാനം ഉണ്ട്. ലാപ് ടോപ്പുകളിലാകട്ടെ ബാറ്ററി ഫുൾ ചാർജ് ആയിക്കഴിഞ്ഞാൽ ബാറ്ററി ഓവർചാർജ് ആകാതിരിക്കാനും ലാപ്‌ടോപ് പവർ സപ്ലെയിൽ നിന്നുള്ള വൈദ്യുതി മാത്രം ഉപയോഗിച്ച് പ്രവർത്തിക്കാനുമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഏസർ മുതൽ ആപ്പിൾ വരെയുള്ള എല്ലാ കമ്പനികളുടെയും ലാപ് ടോപുകളിലും ഇതിൽ വ്യത്യാസമൊന്നുമില്ല.
എന്താണ് ഒരു ലിത്തിയം ബാറ്ററിയുടെ ആയുസ്സ്? ലിത്തിയം അയോൺ ബാറ്ററികൾ ആജീവനാന്തം നിലനിൽക്കാൻ വേണ്ടി നിർമ്മിക്കപ്പെട്ടവയല്ല. സാധാരണ ലാപ് ടോപുകളിലും മൊബൈൽ ഫോണുകളിലും എല്ലാം ഉപയോഗിക്കുന്ന ബാറ്ററികളുടെ ആയുസ്സ് ദിവസക്കണക്കിനോ മാസക്കണക്കിനോ അല്ല പറയാറ്- ചാർജിങ് / ഡിസ്ചാർജിങ് സൈക്കിളുകളുടെ എണ്ണം ആണ് ബാറ്ററിയുടെ ആയുസ്സ്. അതായത് 300 സൈക്കിൾ ആയുസ്സുള്ള ഒരു ലിത്തിയം അയോൺ ബാറ്ററി 300 തവണ പൂർണ്ണമായും ഡിസ്ചാർജ് ചെയ്തതിനു ശേഷം പൂർണ്ണമായും ചാർജ് ചെയ്ത് ഉപയോഗിക്കാം. പൊതുവേ ഇത്തരം ബാറ്ററികൾക്ക് 300 മുതൽ 500 വരെ സൈക്കിളുകൾ ആണ് ആയുസ്സ്. ഈ കണക്ക് കാണുമ്പോൾ ഒരു സംശയം തോന്നുന്നില്ലേ? 300 മുതൽ 500 വരെ എന്നു പറയുമ്പോൾ അതിനിടയ്ക്കുള്ള 200 സൈക്കിളുകളുടെ വലിയ വ്യത്യാസം- പൊതുവേ 300 സൈക്കിളുകൾ വരെ 100 ശതമാനത്തിനടുത്ത് ചാർജും അതിനുശേഷം അഞ്ഞൂറു സൈക്കിളുകൾ വരെ 80 ശതമാനം ചാർജും മാത്രമേ ഇത്തരം ബാറ്ററികൾ നൽകാറുള്ളൂ. ഈ 500 സൈക്കിളുകൾ കഴിഞ്ഞാലോ? കപ്പാസിറ്റി കുറഞ്ഞ് കുറഞ്ഞ് വരും അത്രയേ ഉള്ളൂ. പക്ഷേ അതിനു മുൻപേ തന്നെ നിങ്ങൾ ഉപയോഗിക്കുന്ന ലാപ്‌ടോപും മൊബൈൽ ഫോണും ഉപേക്ഷിക്കാറായിട്ടുണ്ടാകും.
സാധാരണയായി നമ്മൾ മുഴുവനായി ഡിസ്ചാർജ് ചെയ്ത് ഫുൾ ചാർജ് ചെയ്ത് ഉപയോഗിക്കാറില്ലല്ലോ അപ്പോൾ ഈ ചാർജിങ് ഡിസ്ചാർജിങ് സൈക്കിൾ എങ്ങിനെ കണക്ക് കൂട്ടും? ഒരു ദിവസം 50 % ബാറ്ററി ഉപയോഗിച്ചു അതിനു ശേഷം ഫുൾ ചാർജ് ചെയ്തു. ഇതിനെ ഒരു ഫുൾ സൈക്കിൾ ആയി കണക്കാക്കില്ല. അടുത്ത ദിവസം വീണ്ടും 50% ഉപയോഗിച്ച് ഫുൾ ചാർജ് ചെയ്യുമ്പോൾ ഈ രണ്ടും ചേർത്ത് ആണ് ഒരു ഫുൾ സൈക്കിൾ ആയി കണക്കാക്കുന്നത്. മറ്റു ബാറ്ററികളേപ്പോലെ അല്ല ലിത്തിയം ബാറ്ററി എന്ന് നേരത്തേ പറഞ്ഞല്ലോ - പണ്ടുണ്ടായിരുന്ന നിക്കൽ കാഡ്മിയം റീചാർജബിൾ ബാറ്ററികൾക്കുണ്ടായിരുന്ന പല പേരു ദോഷങ്ങളും ഒരു തെറ്റും ചെയ്യാതെത്തന്നെ ലിത്തിയം ബാറ്ററിയുടെ മുകളിലും പലരും ചാർത്തിക്കൊടുക്കാറുണ്ട്. നിക്കൽ കാഡ്മി2യം ബാറ്ററികൾക്ക് 'മെമ്മറി എഫക്റ്റ്' എന്നൊരു അസുഖം ഉണ്ട്. അതായത് സ്ഥിരമായി 50 ശതമാനം ഉപയോഗിച്ച് നിർത്തി ഫുൾ ചാർജ് ചെയ്ത് ഉപയോഗിച്ചാൽ ഇത്തരം ബാറ്ററികൾ 50 ശതമാനത്തിനു താഴോട്ടുള്ള കാര്യം മറന്ന് പോകും. അതായത് 50 ശതമാനത്തിനു താഴെ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിവിശേഷം വരും. സ്ഥിരമായ ചാർജിങ് / ഡിസ്ചാർജിങ് ലെവലുകൾ ഓർത്തു വയ്ക്കപ്പെടുന്ന മമ്മറി എഫക്റ്റ് പോലെയുള്ള കുഴപ്പങ്ങൾ നമ്മുടെ ലിത്തിയം ബാറ്ററിക്ക് ഇല്ല. അതായത് എവിടെ വച്ചു വേണമെങ്കിൽ ചാർജിങ് നിർത്താം എവിടെ നിന്നു വേണമെങ്കിൽ തുടങ്ങുകയും ചെയ്യാം.
ബാറ്ററിയുടെ ആയുസ്സ് ചാർജിങ് ഡിസ്ചാർജിങ് സൈക്കിളുകളുടെ എണ്ണം ആണെന്ന് പറഞ്ഞല്ലോ - അപ്പോൾ സ്വാഭാവികമായും ഒരു സംശയം ഉണ്ടാകും ലാപ് ടോപ് എപ്പോഴും പ്ലഗ്ഗിൽ കുത്തി ഉപയോഗിച്ചാൽ ബാറ്ററി ഒരിക്കലും ഡിസ്ചാർജ് ആകാതിരിക്കുകയും അതുവഴി ചാർജിങ് ഡിസ്ചാർജിങ് സൈക്കിളുകളുടെ എണ്ണം കുറച്ച് എത്ര കാലം വേണമെങ്കിൽ ബാറ്ററി ഒരു കുഴപ്പവും ഇല്ലാതെ ഉപയോഗിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലേ? ഒറ്റനോട്ടത്തിൽ ഇതിൽ കാര്യമുണ്ടെന്ന് തോന്നും. പക്ഷേ പ്രായോഗിക തലത്തിൽ ഇങ്ങനെ ഉപയോഗിച്ചാലും ബാറ്ററിയൂടെ ആയുസ്സിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്ന് കാണാം. എന്തുകൊണ്ടായിരിക്കും അത്?
മറ്റെല്ലാ ബാറ്ററികളിലെന്നപോലെയും ലിത്തിയം അയോൺ ബാറ്ററികളിലും പോസിറ്റീവ് ഇലക്ട്രോഡ്, നെഗറ്റീവ് ഇലക്ട്രോഡ്, ഇലക്‌റ്റ്രോളൈറ്റ് എന്നീ ഭാഗങ്ങളാണുള്ളത്. ലളിതമായിപ്പറഞ്ഞാൽ ലിത്തിയം അയോണുകൾ ചാർജിങ് ഡിസ്ചാർജിങ് അവസരങ്ങളിൽ പോസിറ്റീവ് ഇലക്ട്രോഡിൽ നിന്നും നെഗറ്റീവിലേക്കും തിരിച്ചും ഇലക്ട്രോളൈറ്റുകളിലൂടെ സഞ്ചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ലിത്തിയം അയോൺ ബാറ്ററികൾ പ്രവർത്തിക്കുന്നത്. ഒരു ലിത്തിയം സെൽ പൂർണ്ണമായും ഡിസ്ചാർജ് ആയ അവസ്ഥയിലും പൂർണ്ണമായും ചാർജ് ആയ അവസ്ഥയിലും ഇലക്ട്രോളൈറ്റിലൂടെയുള്ള അയോണുകളുടെ സഞ്ചാരം നിലയ്ക്കുന്നു. അയോണുകളുടെ സഞ്ചാരം ഒട്ടും ഇല്ലാതിരിക്കുന്ന സ്ഥിരമായ അവസ്ഥ ലിത്തിയം ബാറ്ററികളെ സംബന്ധിച്ചിടത്തോളം അഭികാമ്യമല്ല. അതിനാൽ ഇതിനു രണ്ടിനും ഇടയ്ക്കുള്ള ഒരു അവസ്ഥയാണ് ഇത്തരം ബാറ്ററികളുടെ ആയുസ്സ് കൂട്ടാൻ സഹായകരമാകുന്നത്. അതായത് 20 ശതമാനം മുതൽ 80 ശതമാനം വരെയുള്ള റേഞ്ചിൽ ഉപയോഗക്രമം നിജപ്പെടുത്തുകയാണ് കൂടുതൽ അഭികാമ്യം. ലിത്തിയം ബാറ്ററികളുടെ ക്ഷമതയെ ബാധിക്കുന്ന മറ്റൊരു ഘടകം ചൂട് ആണ്. ഉയർന്ന ഊഷ്മാവിൽ ബാറ്ററിയുടെ കപ്പാസിറ്റിയും ആയുസ്സും ഗണ്യമായി കുറയുന്നു. ഇലക്ട്രോഡുകളിലും ഇലക്ട്രോളൈറ്റിലും സെപ്പറേറ്ററുകളിലും എല്ലാം ഉപയോഗിച്ചിരിക്കുന്ന രാസവസ്തുക്കളുടെ സ്വാഭാവിക അപചയം എത്ര പരിപാലിച്ചാലും ബാറ്ററിയുടെ ആയുസ്സ് അനന്തമാകുന്നതിനു തടയിടൂന്നു.
ലാപ് ടോപ്പിന്റെ കാര്യത്തിലേക്ക് തിരിച്ചു വരാം. - എപ്പോഴും പവർ സപ്ലേ പ്ലഗ് ചെയ്തിട്ട് ഉപയോഗിക്കുന്നതാണോ അതോ ഫുൾ ഡിസ്ചാർജ് ചെയ്ത് ചാർജ് ചെയ്ത് ഉപയോഗിക്കുന്നതാണോ കൂടുതൽ നല്ലത് എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടുണ്ടാകില്ല അല്ലേ? പുതു തലമുറ ലാപ്ടോപ്പുകളിലെല്ലാം ഓവർ ചാർജിങ് തടയാനുള്ള സംവിധാനങ്ങൾ ഉള്ളതിനാൽ ആ വഴിക്ക് ബാറ്ററിയുടെ ആയുസ്സ് കുറയും എന്ന് പേടിക്കേണ്ടതില്ല. പക്ഷേ എന്നു കരുതി എപ്പോഴും കുത്തി വച്ച് ചാർജിങ് ഡിസ്ചാർജിങ് സൈക്കിളുകളുടെ എണ്ണം കുറച്ച് ബാറ്ററി ലൈഫ് കൂട്ടാം എന്നതിൽ അർത്ഥമില്ലെന്നും മനസ്സിലായിട്ടുണ്ടാകുമല്ലോ. അതായത് നിലവിലെ സഹചര്യത്തിൽ ഇപ്പറഞ്ഞ രണ്ടു കാര്യങ്ങളെക്കുറിച്ചും അധികം ഉത്കണ്ഠാകുലരാകാതെ സ്വാഭാവികമായ രീതിയിൽ ഉപയോഗക്രമം അനുസരിച്ച് പവർ പ്ലഗ് ചെയ്‌തോ അല്ലാതെയോ ഉപയോഗിക്കാവുന്നതാണ്. ദീർഘ നേരം കറന്റ് പോകുന്ന ഇടങ്ങളിൽ ബാറ്ററി ലൈഫ് കുറയുമോ എന്ന പേടിച്ച് പ്ലഗ് ഓഫ് ചെയ്ത് ബാറ്ററിയെ ഡിസ്ചാർജ് ചെയ്യാൻ വിട്ടാൽ പിന്നീട് കറന്റ് പോകുന്ന അവസരങ്ങളിൽ ചാർജ് ചെയ്യാൻ വേറേ വഴിനോക്കേണ്ടി വരുമെന്നതിനാൽ എല്ലായ്‌പോഴും പ്ലഗ് ചെയ്തു തന്നെ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു ദോഷവും ഇല്ല.
ഇനി ഒരിക്കലും കറന്റ് പോകാതെ ഇൻവെർട്ടർ ബാക്കപ്പും സ്റ്റാൻഡ് ബൈ സപ്ലെയും ഒക്കെ ഉള്ള ഇടങ്ങളാണെങ്കിൽ എപ്പോഴും ലാപ് ടോപ്പിനെ ഒരിടത്ത് കെട്ടിയിടാതെ അല്പം സഞ്ചാര സ്വാതന്ത്രം കൊടുക്കുന്നതും നല്ലതായിരിക്കും. ലാപ് ടോപ്പുകളിൽ എത്ര ശതമാനം ബാറ്ററി ബാക്കിയുണ്ട് എന്ന് കാണിക്കുന്ന ഒരു സംവിധാനം ഇല്ലേ? ഇതിനെ വല്ലപ്പോഴും ഒക്കെ ഒന്ന് കാലിബറേറ്റ് ചെയ്താൽ മാത്രമേ നിങ്ങളുടെ ബാറ്ററിയുടെ സ്വഭാവം മനസ്സിലാക്കി ചാർജാകാൻ എത്ര നേരം വേണമെന്നും എത്ര ശതമാനം ചാർജ് ബാക്കിയുണ്ടെന്നും എല്ലാം മനസ്സിലാക്കിക്കൊടുക്കാനാകൂ. അതിനായി മാസത്തിലൊരിക്കലെങ്കിലും ബോധപൂർവ്വം തന്നെ ഫുൾ ചാർജ് ചെയ്ത് ഒന്ന് ഫുൾ ഡിസ്ചാർജ് ആക്കുന്നത് നല്ലതാണ്.