- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായുള്ള വെടിയൊച്ച കേട്ടപ്പോൾ ആദ്യം വിചാരിച്ചു കരിമരുന്ന് പ്രയോഗമാകുമെന്ന്; ജീവനെടുക്കുന്ന വെടിയുണ്ടകളാണെന്ന് ബോധ്യമായതോടെ എങ്ങും ജീവന് വേണ്ടിയുള്ള പരക്കം പാച്ചിൽ; ലാസ് വേഗസ്സ് കൂട്ടക്കുരുതിയെ കുറിച്ച് ബ്രിട്ടീഷ് ടെന്നിസ് താരം ലോറ റോബ്‌സൺ വിവരിച്ചത് ഇങ്ങനെ; ദുരന്ത രാത്രിയിലെ അനുഭവം വിവരിച്ച് സാക്ഷികളായ മലയാളികളും
ലാസ് വേഗസ്സ്: എല്ലായെപ്പോഴും ആഘോഷങ്ങളിൽ നിറഞ്ഞ നഗരം.. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആർത്തുല്ലസിക്കുന്ന നഗരത്തിന് ഇന്നലെ കാളരാത്രിയായിരുന്നു. എങ്ങും ചോര പൊടിയുന്ന മണമായിരുന്നു ഈ ഉല്ലാസ നഗരത്തിൽ. നിരവധി തോക്കുകളുമേന്തിയ 64കാരൻ സംഗീതനിശയിൽ കയറി തുരുതുരാ വെടിയുതിർത്തതോടെ അമ്പത് പേരുടെ ജീവിതത്തിലെ അവസാന ആഘോഷമായി മാറി. ചൂതാട്ടകേന്ദ്രമായ മാൻഡലെ ബേ കാസിനോയ്ക്കു പുറത്ത് രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പിലാണ് അൻപതു പേർ മരിച്ചത്. 400ലേറെ പേർക്കാണ് പരിക്കേറ്റത്. ഭീകരാക്രമണമാണെന്ന് കരുതിയെങ്കിലും അങ്ങനെയല്ലെന്നാണ് ലാസ് വേഗസ്സ് പൊലീസ് പറയുന്നത്. തുരുതുരാ വെടിയുതിർക്കുന്ന ശബ്ദം കേട്ടപ്പോൾ ആദ്യം വിചാരിച്ചത് കരിമരുന്ന് പ്രയോഗം ആകുമെന്നും എന്നാൽ വെടിവെപ്പാണെന്ന് മനസിലായതോട ആളുകൾ ചിതറിയോടുകയായിരുന്നു എന്നുമാണ് സംഭവത്തിൽ നിന്നും രക്ഷപെട്ട ബ്രിട്ടീഷ് ടെന്നിസ് താരം ലോറ റോബ്‌സൺ ിവരിച്ചത്. 50 പേർ കൊല്ലപ്പെട്ട ഹോട്ടലിൽ ഉണ്ടായിരുന്നു 23കാരിയായ ഈ ടെന്നീസ് താരവും. വെടിവെയ്‌പ്പ് ഉണ്ടാകുന്നതിന് ഏതാനും നിമിഷങ
ലാസ് വേഗസ്സ്: എല്ലായെപ്പോഴും ആഘോഷങ്ങളിൽ നിറഞ്ഞ നഗരം.. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആർത്തുല്ലസിക്കുന്ന നഗരത്തിന് ഇന്നലെ കാളരാത്രിയായിരുന്നു. എങ്ങും ചോര പൊടിയുന്ന മണമായിരുന്നു ഈ ഉല്ലാസ നഗരത്തിൽ. നിരവധി തോക്കുകളുമേന്തിയ 64കാരൻ സംഗീതനിശയിൽ കയറി തുരുതുരാ വെടിയുതിർത്തതോടെ അമ്പത് പേരുടെ ജീവിതത്തിലെ അവസാന ആഘോഷമായി മാറി. ചൂതാട്ടകേന്ദ്രമായ മാൻഡലെ ബേ കാസിനോയ്ക്കു പുറത്ത് രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പിലാണ് അൻപതു പേർ മരിച്ചത്. 400ലേറെ പേർക്കാണ് പരിക്കേറ്റത്. ഭീകരാക്രമണമാണെന്ന് കരുതിയെങ്കിലും അങ്ങനെയല്ലെന്നാണ് ലാസ് വേഗസ്സ് പൊലീസ് പറയുന്നത്.
തുരുതുരാ വെടിയുതിർക്കുന്ന ശബ്ദം കേട്ടപ്പോൾ ആദ്യം വിചാരിച്ചത് കരിമരുന്ന് പ്രയോഗം ആകുമെന്നും എന്നാൽ വെടിവെപ്പാണെന്ന് മനസിലായതോട ആളുകൾ ചിതറിയോടുകയായിരുന്നു എന്നുമാണ് സംഭവത്തിൽ നിന്നും രക്ഷപെട്ട ബ്രിട്ടീഷ് ടെന്നിസ് താരം ലോറ റോബ്‌സൺ ിവരിച്ചത്.
50 പേർ കൊല്ലപ്പെട്ട ഹോട്ടലിൽ ഉണ്ടായിരുന്നു 23കാരിയായ ഈ ടെന്നീസ് താരവും. വെടിവെയ്‌പ്പ് ഉണ്ടാകുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് സംഗീത നിശയെ കുറിച്ച് അവർ ഫോട്ടോ സഹിതം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടിരുന്നു. അതുകൊണ്ട് തന്നെ ടെന്നീസ് താരവും അപകടത്തിൽപ്പെട്ടോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, താൻ സുരക്ഷിതയാണെന്ന് അവർ ട്വിറ്ററിലൂടെ വ്യക്തമാക്കി.
സംഭവത്തിന് സാക്ഷികളായി ചില മലയാളികളും ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. വെടിവയ്പുണ്ടായതിനു പിന്നാലെ റിസോർട്ടിൽനിന്ന് ആളുകൾ ചിതറിയോടുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. വെടിവയ്പുണ്ടായതിനു പിന്നാലെ സമീപത്തെ ഹോട്ടലുകളിലും മറ്റുമുണ്ടായിരുന്ന ആളുകളെ അവിടെത്തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടിയിട്ടതായി സംഭവസമയത്ത് ഇവിടെയുണ്ടായിരുന്ന രാജൻ ചീരൻ എന്ന മലയാളി ഫേസ്‌ബുക് ലൈവിലൂടെ വ്യക്തമാക്കി.
'ഒരിക്കലും ഉറങ്ങാത്ത നഗരാണ് ലാസ് വേഗസ്. അവധിക്കാലം ആഘോഷിക്കുന്നതിനായാണ് കുടുംബസമേതം ഇവിടെയെത്തിയത്. വെടിവയ്പുണ്ടായ സമയത്ത് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു ഞങ്ങൾ. ആക്രമണമുണ്ടായതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി അവിടെത്തന്നെ എല്ലാവരെയും പൂട്ടിയിട്ടു. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരും പുറത്തേക്കു പോകരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു.'
'ഈ സമയമൊക്കെയും എല്ലായിടത്തും പൊലീസ് വാഹനങ്ങൾ ചീറിപ്പായുന്ന ശബ്ദം മാത്രമെ കേൾക്കാൻ സാധിച്ചിരുന്നുള്ളൂ. പൊലീസിന്റെ നിർദ്ദേശം ലഭിച്ചിട്ടു മാത്രമേ താമസിക്കുന്ന ഹോട്ടലിലേക്കു മാറാൻ സാധിക്കൂ' എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്‌ബുക് ലൈവ് അവസാനിപ്പിക്കുന്നത്.
ഞായറാഴ്ച രാത്രി പത്തോടെ നടന്ന ഈ ആക്രമണം, യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പായാണ് വിലയിരുത്തപ്പെടുന്നത്. മാൻഡലെ ബേ കാസിനോയുടെ 32ാമത്തെ നിലയിൽനിന്നാണ് അക്രമികൾ വെടിയുതിർത്തത്. ഇവർക്ക് ഭീകരബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. റിസോർട്ടിനുള്ളിൽ ജാസൺ അൽഡീന്റെ നേതൃത്വത്തിൽ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി വെടിവയ്പുണ്ടായത്. പരിപാടി ആസ്വദിക്കാൻ നാൽപ്പതിനായിരത്തോളം കാണികളാണ് എത്തിയിരുന്നത്. ഇതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്.
യന്ത്രത്തോക്കുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണു വിവരം. പ്രദേശവാസിയായ സ്റ്റീഫൻ പഡോക്ക് എന്നയാളാണ് വെടിവയ്പിന് നേതൃത്വം നൽകിയതെന്നു ലാസ് വേഗസ് മെട്രോപൊളിറ്റൻ പൊലീസ് ഷെരിഫ് ജോസഫ് ലാംബർഡോ അറിയിച്ചു. ഇയാളെ സുരക്ഷാ സേന വെടിവച്ചു കൊന്നിട്ടുണ്ട്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഭാര്യയെന്നു സംശയിക്കുന്ന സ്ത്രീയും കസ്റ്റഡിയിലായണ്.
ലാസ് വേഗസ് ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രക്ഷാപ്രവർത്തനത്തിലും അന്വേഷണത്തിലും സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്‌സ് വ്യക്തമാക്കി.
വിവിധ ലോകനേതാക്കളും ആക്രമണത്തെ അപലപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ, സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വെൻ, ലണ്ടൻ മേയർ സാദിഖ് ഖാൻ തുടങ്ങിയവരാണ് ആക്രമണത്തെ അപലപിച്ചും മരിച്ചവരുടെ ബന്ധുക്കളുടെ സങ്കടത്തിൽ പങ്കുചേർന്നും രംഗത്തെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ലാസ് വേഗസിലെ വിവിധ ഹോട്ടലുകളിൽ സംഗീത ഉത്സവം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് ദുരന്തം ഉണ്ടായതും. വെടിവെപ്പിനേ തുടർന്ന് ലാസ് വേഗസിൽ സുരക്ഷ കർശനമാക്കി. മക് കേരൻ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ജനങ്ങൾ ഹോട്ടലുകളിലും മറ്റും തമ്പടിച്ചിരിക്കുകയാണ്.