- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭസ്ഥ ഇരട്ടക്കുട്ടികളിൽ അപൂർവ്വ ലേസർ ശസ്ത്രക്രിയ അമൃതയിൽ; കേരളത്തിൽ ആദ്യത്തേത്
കൊച്ചി:- ഗർഭസ്ഥ ഇരട്ടക്കുട്ടികളിൽ അപൂർവ്വ ലേസർ ശസ്ത്രക്രിയ അമൃതയിൽ നടന്നു. ഗർഭസ്ഥ ഇരട്ടക്കുട്ടികളിൽ ആദ്യമായി വിജയകരമായി പൂർത്തിയാക്കിയ അപൂർവ്വ ലേസർ ശസ്ത്രക്രിയയിലൂടെ കേരളത്തിൽ ഇത്തരം ശസ്ത്രക്രിയ ചെയ്യുന്ന ആദ്യത്തെ സ്ഥാപനമാണ് അമ്യത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ഇന്ത്യയിൽ ആദ്യമായി ഗർഭസ്ഥ ശിശുക്കളിൽ ലേസർ ശസ്ത്രക്രിയ
കൊച്ചി:- ഗർഭസ്ഥ ഇരട്ടക്കുട്ടികളിൽ അപൂർവ്വ ലേസർ ശസ്ത്രക്രിയ അമൃതയിൽ നടന്നു. ഗർഭസ്ഥ ഇരട്ടക്കുട്ടികളിൽ ആദ്യമായി വിജയകരമായി പൂർത്തിയാക്കിയ അപൂർവ്വ ലേസർ ശസ്ത്രക്രിയയിലൂടെ കേരളത്തിൽ ഇത്തരം ശസ്ത്രക്രിയ ചെയ്യുന്ന ആദ്യത്തെ സ്ഥാപനമാണ് അമ്യത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ഇന്ത്യയിൽ ആദ്യമായി ഗർഭസ്ഥ ശിശുക്കളിൽ ലേസർ ശസ്ത്രക്രിയ നടത്തിയ ചെന്നൈ മെഡിസ്‌കാനിലെ ഡോ. സുരേഷ് ശേഷാദ്രിയുടെ സഹായത്തോടെ അമൃത ഫിറ്റൽ മെഡിസിൻ വിഭാഗത്തിലെ ഡോ. വിവേക് ക്യഷ്ണൻ, പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. മോഹൻ എബ്രഹാം എന്നിവരാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
ഡോ. ബാലു വൈദ്യനാഥൻ, ഡോ. രാധാമണി, ഡോ. ജയബെന്നി, ഡോ. കാർത്തിക മോഹൻ, ഡോ. രേ, ഗീത, അശ്വിൻ, സരിത എന്നിവരാണ് മറ്റു അംഗങ്ങൾ. ദുബായിയിൽ താമസിക്കുന്ന മലയാളി ദമ്പതികളുടെ 6 മാസം പ്രായമായ ഗർഭസ്ഥ ഇരട്ടകുട്ടികളിലാണ് ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
അമ്യത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഫിറ്റൽ മെഡിസിൻ, പീഡിയാട്രിക് സർജറി എന്നി വിഭാഗങ്ങളുടെ സംയുകതാഭിമു്യത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഫിറ്റൽ സർജറി വിഭാഗത്തിലാണ് ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഓഗസ്റ്റ് 29, 30 തീയതികളിൽ നടത്താനിരിക്കുന്ന 'ഫീറ്റോ കോൺ' സെമിനാറിൽ 'അമ്യത ഫിറ്റൽ കെയർ സെന്റർ' എന്ന പേരിൽ 9 വിഭാഗങ്ങളിലെ ഡോക്ടർമാരെ ഏകോപിച്ചു കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഗർഭസ്ഥ ശിശു ചികിത്സാ വിഭാഗവും അമ്യതയിൽ പ്രവർത്തനം ആരംഭിക്കും. ഇതോടു കൂടി ഗർഭസ്ഥ ശിശുക്കളിൽ ആവശ്യമായ എല്ലാ വിധ ചികിത്സാ രീതികളും സംസ്ഥാനത്തു തന്നെ ലഭ്യമാക്കാൻ സാധിക്കുമെന്നു ഡോ. വിവേക് ക്യഷ്ണനും, ഡോ. മോഹൻ എബ്രഹാമും പറഞ്ഞു.