മസ്‌കറ്റ്: ഒമാനിൽ ഐഡി കാർഡോ റസിഡൻസ് കാർഡോ പുതുക്കാൻ വൈകിയാൽ ഇനി അധിക ഫീസ് നൽകേണ്ടിവരും. പുതുക്കൽ ഫീസ് 5 ഒമാനി റിയാലിൽ നിന്ന് 10 ഒമാനി റിയാലായി വർദ്ധിപ്പിച്ചു.

ഐഡി കാർഡിന് അഞ്ച് വർഷത്തെ കാലാവധിയും റസിഡൻസ് കാർഡിന് ഒന്നോ രണ്ടോ വർഷത്തെ കാലാവധിയുമാണ് അനുവദിച്ചിരിക്കുന്നത്.

കാർഡിന്റെ വാലിഡിറ്റി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ പുതിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഓരോ മാസക്കണക്കിനും അധിക ഫീസ് ഈടാക്കാനാണ് തീരുമാനം.