- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഡ് വഴി പെട്രോൾ അടിച്ചാൽ ഒരു ശതമാനം സർവ്വീസ് ചാർജ്; സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങി ബാങ്കുകൾ തീരുമാനം നീട്ടി; ഇന്നു മുതൽ കാർഡ് പേയ്മെന്റ് ഇല്ലെന്ന് പറഞ്ഞ പെട്രോൾ പമ്പുകൾ തീരുമാനം 13 വരെ നീട്ടി; നോട്ട് പിൻവലിക്കൽ വിഷയത്തിൽ കേന്ദ്രം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമോ?
ന്യൂഡൽഹി: പെട്രോൾ പമ്പുകളിലെ കാർഡ് വഴിയുള്ള ഇടപാടുകൾക്ക് ഒരു ശതമാനം ഫീസ് ഈടാക്കാനുള്ള തീരുമാനം ബാങ്കുകൾ നീട്ടിവച്ചു. ഇതോടെ നാളെ മുതൽ കാർഡുകൾ സ്വീകരിക്കേണ്ടെന്ന തീരുമാനം പമ്പുടമകൾ പിൻവലിച്ചിട്ടുണ്ട്. ജനുവരി 13 വരെ കാർഡുകൾ സ്വീകരിക്കുമെന്ന് ഓൾ ഇന്ത്യ പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. നോട്ടുനിരോധനം പ്രഖ്യാപിച്ചതോടെ പെട്രോൾ പമ്പുകളിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാനുള്ള അവസരം ഒരുക്കിയിരുന്നു. എന്നാൽ, ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജിനത്തിൽ വലിയ തുക ഈടാക്കുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു.അതേസമയം, പമ്പുടമകൾക്ക് ഇക്കാര്യത്തിൽ വലിയ നഷ്ടമില്ലാത്തതിനാൽ അവർ ഇതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. എന്നാൽ, പമ്പുടമകളിൽ നിന്നു സർവീസ് ചാർജ് ഈടാക്കുമെന്ന ബാങ്കുകളുടെ നിർദ്ദേശം ലഭിച്ചതോടെ കാർഡിട്ടുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ പമ്പുടമകൾ തീരുമാനിക്കുകയായിരുന്നു. ഇത് വെട്ടിലാക്കിയത് കേന്ദ്ര സർക്കാരിനെയായിരുന്നു. യുപിയിലും മറ്റും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബിജെപിയും തിരിച്ച
ന്യൂഡൽഹി: പെട്രോൾ പമ്പുകളിലെ കാർഡ് വഴിയുള്ള ഇടപാടുകൾക്ക് ഒരു ശതമാനം ഫീസ് ഈടാക്കാനുള്ള തീരുമാനം ബാങ്കുകൾ നീട്ടിവച്ചു. ഇതോടെ നാളെ മുതൽ കാർഡുകൾ സ്വീകരിക്കേണ്ടെന്ന തീരുമാനം പമ്പുടമകൾ പിൻവലിച്ചിട്ടുണ്ട്. ജനുവരി 13 വരെ കാർഡുകൾ സ്വീകരിക്കുമെന്ന് ഓൾ ഇന്ത്യ പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
നോട്ടുനിരോധനം പ്രഖ്യാപിച്ചതോടെ പെട്രോൾ പമ്പുകളിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാനുള്ള അവസരം ഒരുക്കിയിരുന്നു. എന്നാൽ, ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജിനത്തിൽ വലിയ തുക ഈടാക്കുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു.അതേസമയം, പമ്പുടമകൾക്ക് ഇക്കാര്യത്തിൽ വലിയ നഷ്ടമില്ലാത്തതിനാൽ അവർ ഇതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. എന്നാൽ, പമ്പുടമകളിൽ നിന്നു സർവീസ് ചാർജ് ഈടാക്കുമെന്ന ബാങ്കുകളുടെ നിർദ്ദേശം ലഭിച്ചതോടെ കാർഡിട്ടുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ പമ്പുടമകൾ തീരുമാനിക്കുകയായിരുന്നു. ഇത് വെട്ടിലാക്കിയത് കേന്ദ്ര സർക്കാരിനെയായിരുന്നു. യുപിയിലും മറ്റും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബിജെപിയും തിരിച്ചടി മുന്നിൽ കണ്ടു. ഇതോടെ സമ്മർദ്ദം ശക്തമാക്കി.
തുടർന്ന് ഏതാനും ദിവസത്തേക്ക് തീരുമാനം മാറ്റിവെക്കാനാണ് സർക്കാരുമായി നടത്തിയ ചർച്ചയിൽ ബാങ്കുകൾ സമ്മതിച്ചിരിക്കുന്നത്. ഇതിനിടെ പമ്പുടമകൾക്ക് കൂടി സ്വീകാര്യമായ രീതിയിൽ പരിഹാരം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ബാങ്കുകൾ. സർക്കാർ ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാർഡ് വഴി പെട്രോൾ വാങ്ങുന്നവർക്ക് 0.75 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. ബാങ്കുകളുടെ തീരുമാനം വന്നതോടെ കാർഡുകൾ സ്വീകരിക്കില്ലെന്ന പമ്പുടമകളുടെ പ്രഖ്യാപനം സർക്കാർ നിലപാടിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യം രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് ബിജെപിയും ഭയന്നു. വലിയ സമ്മർദ്ദമാണ് കേന്ദ്ര സർക്കാർ ബാങ്കുകൾക്ക് മേൽ ചെലുത്തിയത്.
എസ്‌ബിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് എന്നീ ബാങ്കുകളാണ് കാർഡ് ഇടപാടുകൾക്ക് തിങ്കളാഴ്ച മുതൽ പണം ഈടാക്കുമെന്ന് അറിയിച്ചതെന്ന് പമ്പുടമകൾ പറയുന്നു. അതേസമയം, തങ്ങൾ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് അറിയിച്ചു. രാജ്യത്തെ 60 ശതമാനം പമ്പുകളിലും ഐസിഐസിഐ, എച്ച്ഡിഎഫ്‌സി സ്വൈപ്പിങ് മെഷീനുകളാണുള്ളത്. അതിനിടെ നാളെമുതൽ ഏതെങ്കിലും തരത്തിലുള്ള കാർഡ് ഇടപാടുകൾക്ക് പണം ഈടാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു. എച്ച്ഡിഎഫ്‌സി, ആക്‌സിസ് എന്നീ ബാങ്കുകളാണ് പെട്രോൾ പമ്പുകളിലെ കാർഡ് ഇടപാടുകൾക്ക് പണമീടാക്കാൻ തീരുമാനിച്ചിരുന്നത്.
ഏത് സാഹചര്യത്തിലായാലും ഒരു ശതമാനം സേവനനികുതി പമ്പുടമകളിൽ നിന്ന് ഈടാക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നാണ് പമ്പ് ഉടമകളുടെ നിലപാട്. അതുകൊണ്ടുതന്നെ ബാങ്കുകൾ സർവ്വീസ് ചാർജ് ഈടാക്കായിൽ പെട്രോൾ പമ്പുകളിൽ കാർഡുപയോഗിച്ചുള്ള ഇടപാടുകൾ നടക്കില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കുള്ള സർവീസ് ചാർജ് പെട്രോൾ പമ്പുടമകളിൽ നിന്ന് സ്വീകരിക്കുവാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചു പമ്പ് ഉടമകളുടെ അസോസിയേഷനാണ് ഈ തീരുമാനം കൈക്കൊണ്ടത്. 2000 രൂപയ്ക്കു പെട്രോൾ അടിച്ചാൽ 20 രൂപ പമ്പുടമകൾ നൽകേണ്ടിവരും. ഇത്രയും നഷ്ടം സഹിച്ചു മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് പമ്പുടമകളുടെ നിലപാട്.
നോട്ട് നിരോധനം ഒരു മാസം പിന്നിട്ട സമയത്ത് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. പെട്രോൾ വാങ്ങുന്നതിന് 0.75 ശതമാനം വിലക്കുറവും മന്ത്രി പ്രഖ്യാപിച്ചിരുന്നു. 0.75 ശതമാനം വില കുറയുമ്പോഴും ബാങ്കുകളുടെ സർവീസ് ചാർജ് മുടക്കമില്ലാതെ തുടരുകയായിരുന്നു. അതുകൊണ്ടു തന്നെ ഇളവുകളുടെ പ്രയോജനം ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ബാങ്കുകൾ പമ്പുടമകൾക്കും സർവീസ് ചാർജ് ഏർപ്പെടുത്താൻ നീക്കം നടത്തുന്നത്.