തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. കെഎസ്ഇബി അണക്കെട്ടുകളില്‍ 36% വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 23 ശതമാനമായിരുന്നു വെള്ളം. ജൂണില്‍ 26% മഴ കുറച്ചാണു ലഭിച്ചത്. ജൂലൈയില്‍ കൂടുതല്‍ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. ഇടുക്കി ജില്ലയിലാണ് മഴ ഏറ്റവും കുറവ് 41%. വയനാട് 39%, എറണാകുളം 37% വീതം മഴ കുറവുണ്ട്.

മഴ ശക്തിയായി പെയ്‌തെങ്കിലും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവില്ല. പ്രതിദിനം ശരാശരി 80.80 ദശലക്ഷം യൂണിറ്റാണു ജൂണിലെ ഉപയോഗം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ഉപയോഗം 71.68 ദശലക്ഷം യൂണിറ്റായിരുന്നു. പ്രതിദിനം 32.24 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണു സംസ്ഥാനത്തെ ഉല്‍പാദനം. 49.20 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നു വാങ്ങുന്നു.