പാലക്കാട്: മലമ്പുഴ ഡാമില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലേപ്പുള്ളി സ്വദേശി വീരാന്‍കുട്ടി (65) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് സംശയിക്കുന്നത്. കവ ചേമ്പന ഭാഗത്തുനിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. വെള്ളിയാഴ്ച വൈകിട്ടോടെ ഡാമിലേക്ക് പോയ വീരാന്‍കുട്ടിയെ കാണാതായിരുന്നു. പിന്നാലെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.