- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യാജരേഖയുണ്ടാക്കി സാമ്പത്തികത്തട്ടിപ്പ്; മുന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് 12 വര്‍ഷം തടവും 1.3 ലക്ഷം രൂപ പിഴയും
കോട്ടയം: വ്യാജരേഖയുണ്ടാക്കി സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് രണ്ട് കേസുകളിലായി 12 വര്‍ഷം കഠിനതടവും 1.3 ലക്ഷം രൂപ പിഴയും ശിക്ഷ. കാണക്കാരി ഗ്രാമപ്പഞ്ചായത്ത് മുന്‍ സെക്രട്ടറി സി. ബാലകൃഷ്ണവാര്യരെയാണ് കോട്ടയം വിജിലന്‍സ് എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ഇയാള്‍ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന 2005-2006 കാലത്താണ് വ്യാജരേഖയുണ്ടാക്കി പണം തട്ടിയെടുത്തത്. പരാതിയെത്തുടര്‍ന്ന് കോട്ടയം വിജിലന്‍സ് യൂണിറ്റ് 2009-ലും 2010-ലും രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.കെ. ശ്രീകാന്ത് ഹാജരായി.
Next Story