പാലക്കാട്: മാപ്പിളക്കാടില്‍ പന്നികുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മേപ്പറമ്പ് സ്വദേശി മുഹമ്മദ് മുസ്തഫ (14) ആണ് മരിച്ചത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം.

നാട്ടുകാരുടെ നേതൃത്വത്തില്‍ കുട്ടിയെ പുറത്തെടുത്ത് ജില്ലാ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും