പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാര്‍ക്കാടിനെ (31) മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായ ഷാഹിന എടേരം മൈലം കോട്ടില്‍ സാദിഖിന്റെ ഭാര്യയാണ്.

ഞായറാഴ്ച വൈകിട്ട് വരെ പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നു. രാവിലെയാണ് മണ്ണാര്‍ക്കാട് വടക്കും മണ്ണത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.