- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറിന്റെ കൗണ്ടറില്‍നിന്ന് 85,000 രൂപ മോഷ്ടിച്ചുകടന്നു; ജീവനക്കാരന് അറസ്റ്റില്‍
മുട്ടം: കൊല്ലത്തെ ബാറിന്റെ കൗണ്ടറില്‍നിന്ന് 85,000 രൂപ മോഷ്ടിച്ചുകടന്ന കേസില്‍ ജീവനക്കാരന് അറസ്റ്റിലായി. കൊല്ലം പരവൂര്‍ സ്വദേശി തെങ്ങുവിളതൊടിയില് ജയകൃഷ്ണനെ(29)യാണ് മുട്ടം പോലീസ് കോഴിക്കോട്ടുനിന്ന് അറസ്റ്റുചെയ്തത്. മോഷ്ടിച്ച പണം ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തു. 17-ന് രാത്രി 11-നാണ് മോഷണം നടന്നത്. പണം മോഷ്ടിച്ചശേഷം മറ്റൊരാളുടെ ബൈക്കില്‍ക്കയറി കടന്നുകളയുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ബാറിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. മോഷ്ടാവ് കയറിയ ബൈക്കിന്റെ ഉടമയ്ക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് പോലീസ് നിഗമനം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോള്ജിമോെന്റ നേതൃത്വത്തില്‍ എസ്.ഐ.മാരായ അനില്‍കുമാര്‍, അരുണ്‍കുമാര്‍, […]
മുട്ടം: കൊല്ലത്തെ ബാറിന്റെ കൗണ്ടറില്‍നിന്ന് 85,000 രൂപ മോഷ്ടിച്ചുകടന്ന കേസില്‍ ജീവനക്കാരന് അറസ്റ്റിലായി. കൊല്ലം പരവൂര്‍ സ്വദേശി തെങ്ങുവിളതൊടിയില് ജയകൃഷ്ണനെ(29)യാണ് മുട്ടം പോലീസ് കോഴിക്കോട്ടുനിന്ന് അറസ്റ്റുചെയ്തത്. മോഷ്ടിച്ച പണം ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തു.
17-ന് രാത്രി 11-നാണ് മോഷണം നടന്നത്. പണം മോഷ്ടിച്ചശേഷം മറ്റൊരാളുടെ ബൈക്കില്‍ക്കയറി കടന്നുകളയുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ബാറിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. മോഷ്ടാവ് കയറിയ ബൈക്കിന്റെ ഉടമയ്ക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് പോലീസ് നിഗമനം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോള്ജിമോെന്റ നേതൃത്വത്തില്‍ എസ്.ഐ.മാരായ അനില്‍കുമാര്‍, അരുണ്‍കുമാര്‍, എന്‍.കെ.ജബ്ബാര്‍, എസ്.സി.പി.ഒ.മാരായ ലിജുമോന്‍, പ്രദീപ് എന്നിവരാണ് കേസന്വേഷിച്ചത്. പ്രതിയെ റിമാന്‍ഡുചെയ്തു.




