കൊച്ചി: അങ്കമാലി യാഡിലെ അറ്റകുറ്റപ്പണികള്‍ കാരണം ഏതാനും ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം.

* നാളെ രാവിലെ 7.20നു പുറപ്പെടുന്ന പാലക്കാട് എറണാകുളം ജംക്ഷന്‍ മെമു (06797), ഉച്ചയ്ക്കു 2.45നു പുറപ്പെടുന്ന എറണാകുളം ജംക്ഷന്‍ പാലക്കാട് മെമു (06798) സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കി.

* തൂത്തുക്കുടി പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791) ഇന്ന് ആലുവയില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076) നാളെ എറണാകുളം ജംക്ഷനില്‍ സര്‍വീസ് നിര്‍ത്തും. തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (16302) എറണാകുളം ടൗണിലും കണ്ണൂര്‍ ആലപ്പുഴ എക്‌സ്പ്രസ് (16308) ഷൊര്‍ണൂരിലും നാളെ സര്‍വീസ് അവസാനിപ്പിക്കും.

* പാലക്കാട് തൂത്തുക്കുടി പാലരുവി എക്‌സ്പ്രസ് (16792) നാളെ ആലുവയില്‍ നിന്നു വൈകിട്ട് 6.05ന് ആകും പുറപ്പെടുക. പാലക്കാടിനും ആലുവയ്ക്കും ഇടയില്‍ സര്‍വീസ് റദ്ദാക്കി. കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12075) നാളെ എറണാകുളം ജംക്ഷനില്‍ നിന്നു വൈകിട്ട് 5.25ന് ആകും പുറപ്പെടുന്നത്. കോഴിക്കോടിനും എറണാകുളത്തിനും ഇടയില്‍ സര്‍വീസ് റദ്ദാക്കി. ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് (16301) നാളെ എറണാകുളം ടൗണില്‍ നിന്നു വൈകിട്ട് 5.20ന് ആകും യാത്ര തുടങ്ങുക. ആലപ്പുഴ കണ്ണൂര്‍ എക്‌സ്പ്രസ് (16307) നാളെ വൈകിട്ട് 7.50ന് ഷൊര്‍ണൂരില്‍ നിന്നു സര്‍വീസ് തുടങ്ങും. ആലപ്പുഴയ്ക്കും ഷൊര്‍ണൂരിനും ഇടയില്‍ സര്‍വീസ് റദ്ദാക്കി.