- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ക്കിവിടെ ജീവിക്കാനാകില്ല; ഭാര്യയുടെ അവസ്ഥ തിരിച്ചറിഞ്ഞത് അമേരിക്കയിലെത്തിയ ശേഷം; മനസ്സ് തുറന്ന് ബാബു അന്റണി
തിരുവനന്തപുരം: മലയാള സിനിമയുടെ ആക്ഷന്‍ രംഗത്തിന് പുതിയ ഭാഷ്യം നല്‍കിയ നടനാണ് ബാബു ആന്റണി.ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ ഇപ്പോഴും അദ്ദേഹത്തിന് ആരാധകര്‍ ഏറെയാണ്.കഴിഞ്ഞ വര്‍ഷം പുറത്തിയറങ്ങിയ മലയാള ചിത്രം ആര്‍ ഡി എക്സിലെ രംഗത്തിനൊക്കെ കിട്ടിയ കൈയ്യടി അദ്ദേഹത്തോട് പ്രേക്ഷകര്‍ക്ക് ഇപ്പോഴുമുള്ള ഇഷ്ടത്തിന്റെ ഉദാഹരണമാണ്.
കുടുംബവുമായി നാട്ടില്‍ തന്നെയായിരുന്ന അദ്ദേഹം സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറിയിരുന്നു.സിനിമയില്‍ വീണ്ടും സജീവമായെങ്കിലും അദ്ദേഹത്തിന്റെ സ്ഥിരതാമസം ഇപ്പോഴും വിദേശത്ത് തന്നെയാണ്.
താന്‍ വിദേശത്തേയ്ക്ക് കുടിയേറിയതിന്റെ കാരണത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹം.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2014ലാണ് കുടുംബം അമേരിക്കയിലേയ്ക്ക് താമസം മാറ്റിയത്. ഒന്‍പത് വര്‍ഷത്തോളം കുടുംബം പൊന്‍കുന്നത്തെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ആദ്യമൊന്നും പ്രശ്‌നം ഉണ്ടായിരുന്നില്ല. പിന്നീട് അമേരിക്കയില്‍ എത്തിയതിനുശേഷമാണ് വിഷാദരോഗം ആരംഭിച്ചിരുന്നുവെന്ന് ഭാര്യ മനസുതുറന്നത്. ഇവിടെ സംസാരിക്കാനൊന്നും ആരുമുണ്ടായിരുന്നില്ല. ഇവിടെ നമുക്ക് സ്വാതന്ത്ര്യമില്ലായിരുന്നു.ഷോപ്പിംഗിനും മറ്റും പോകുമ്പോള്‍ ആളുകള്‍ കൂടുമായിരുന്നു. അതിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നു. അങ്ങനെയാണ് അമേരിക്കയിലേയ്ക്ക് പോയത്.
ഇങ്ങോട്ട് പറയുന്നതിന് മുന്‍പുതന്നെ ഞാന്‍ അവിടെകൊണ്ടുപോയി സെറ്റില്‍ ചെയ്യിക്കുകയായിരുന്നു.ഇവിടെ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ ഒറ്റയ്ക്കായിപ്പോവും. അവര്‍ക്കിവിടെ ഒറ്റയ്ക്ക് ജീവിക്കാന്‍ പറ്റില്ല. അതിനാലാണ് അവിടെ ഒരു വീട് വാങ്ങി അവിടെതന്നെ സെറ്റിലായത്.റഷ്യന്‍- അമേരിക്കന്‍ വംശജയായ എവ്‌ജെനിയയാണ് ബാബു ആന്റണിയുടെ ഭാര്യ. ഇരുവര്‍ക്കും ആര്‍തര്‍ ആന്റണി,അലക്‌സ് ആന്റണി എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.തിരിച്ചുവരവിന് ശേഷം കൈനിറയെ അവസരങ്ങളാണ് അദ്ദേഹത്തിന് ഇപ്പോള്‍.