ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ലാഭം വാഗ്ദാനം ചെയ്ത് 12.75 ലക്ഷം രൂപ തട്ടി; രണ്ടു പേര് അറസ്റ്റില്‍
കാസര്‍കോട്: ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ലാഭം വാഗ്ദാനം ചെയ്ത് എല്‍.ഐ.സി. ഉദ്യോഗസ്ഥന്റെ 12.75 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം കൊടൂര്‍ കടമ്പോട് വീട്ടിലെ മുഹമ്മദ് നിഷാം (23), കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ഉമ്ലത്തൂറ് താഴത്തെ കെ. നിഖില്‍ (34) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. തൃക്കരിപ്പൂര്‍ ഉദിനൂരിലെ എ.വി. വേണുഗോപാലിന്റെ പരാതിയിലാണ് കേസ്. നല്‍കുന്ന പണമുപയോഗിച്ച് ഓണ്‍ലൈന്‍ വ്യാപാരം നടത്തി ലാഭവിഹിതം നല്‍കാമെന്ന വാഗ്ദാനം ചെയ്തായിരുന്നു പ്രതികള്‍ പണം കൈപ്പറ്റിയത്. […]
- Share
- Tweet
- Telegram
- LinkedIniiiii
കാസര്‍കോട്: ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ലാഭം വാഗ്ദാനം ചെയ്ത് എല്‍.ഐ.സി. ഉദ്യോഗസ്ഥന്റെ 12.75 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം കൊടൂര്‍ കടമ്പോട് വീട്ടിലെ മുഹമ്മദ് നിഷാം (23), കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ഉമ്ലത്തൂറ് താഴത്തെ കെ. നിഖില്‍ (34) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. തൃക്കരിപ്പൂര്‍ ഉദിനൂരിലെ എ.വി. വേണുഗോപാലിന്റെ പരാതിയിലാണ് കേസ്. നല്‍കുന്ന പണമുപയോഗിച്ച് ഓണ്‍ലൈന്‍ വ്യാപാരം നടത്തി ലാഭവിഹിതം നല്‍കാമെന്ന വാഗ്ദാനം ചെയ്തായിരുന്നു പ്രതികള്‍ പണം കൈപ്പറ്റിയത്. പിന്നീട് ലാഭവിഹിതം നല്‍കുകയോ മുടക്കിയ പണം തിരിച്ചുനല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. സാമൂഹികമാധ്യമം വഴിയാണ് വേണുഗോപാല്‍ പ്രതികളെ പരിചയപ്പെട്ടത്.