- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്‍ക്കും ലോഡിറക്കാം; നോക്കുകൂലി തന്നില്ലെങ്കില്‍ തല്ലുറപ്പ്; ഫയാസിന്റെ കാലും പൊട്ടി; എടപ്പാളിലും കേസെടുക്കില്ല! സിഐടിയുവും 'രക്ഷാ പ്രവര്‍ത്തനത്തിന്'
എടപ്പാള്‍: എസ് എഫ് ഐക്കാരുടെ അക്രമം തുടരുന്നു. ഇപ്പോഴിതാ സിഐടിയുവും. ജനങ്ങളെ ദ്രോഹിക്കുന്നതും വേദനിപ്പിക്കുന്നതും സിപിഎമ്മിനെ തകര്‍ക്കുമെന്ന പാര്‍ട്ടി വിലയിരുത്തലും ഫലം കാണുന്നില്ല. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടസമുച്ചയത്തില്‍ ചരക്കിറക്കിയതിനെച്ചൊല്ലി സി.ഐ.ടി.യു. വിഭാഗം ചുമട്ടുതൊഴിലാളികളും കെട്ടിടത്തിലെ തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം. ഇതിനിടയില്‍ ഭയന്ന് കെട്ടിടത്തിന്റെ മുകള്‍നിലയിലേക്കോടിയ കെട്ടിടത്തിലെ തൊഴിലാളി അഞ്ചാം നിലയില്‍നിന്ന് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ചാടാനുള്ള ശ്രമത്തിനിടയില്‍ താഴെ വീണു. സിഐടിയു ഭീഷണിയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.
അതിനിടെ ഗുരുതരാവസ്ഥയില്‍ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ച ഇയാളെ ഒരു സംഘമെത്തി ബലമായി അവിടെനിന്ന് ഡിസ്ചാര്‍ജ് ചെയ്തുകൊണ്ടു പോയതായി പരാതിയുയര്‍ന്നു. കൊല്ലം പത്തിരിക്കല്‍ ഫയാസ് മന്‍സിലില്‍ ഷാജഹാന്റെ മകന്‍ ഫയാസി(23)നാണ് പരിക്കേറ്റത്. രണ്ടു കാലുകളുടെയും എല്ലുകള്‍ പൊട്ടിയും തലയ്ക്ക് പരിക്കേറ്റുമാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചിരുന്നത്. നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. നോക്കുകൂലി തര്‍ക്കം പരിധി വിട്ടപ്പോഴാണ് ജീവനക്കാരെ സിഐടിയുക്കാര്‍ ഭീഷണിപ്പെടുത്തിയത്. ഇതായിരുന്നു ഫയാസിന് ദുരന്തമായത്. എന്നാല്‍ പോലീസ് കേസെടുക്കുന്നില്ല. സംഭവം ഒത്തുതീര്‍പ്പിലാക്കാനാണ് ശ്രമം. സംഭവത്തില്‍ ഇതുവരെ പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് ചങ്ങരംകുളം പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 10 മണിക്കുശേഷമാണ് പട്ടാമ്പി റോഡിലെ പുതിയ ബഹുനിലക്കെട്ടിടംനിര്‍മിക്കുന്നിടത്ത് നിര്‍മാണാവശ്യത്തിനുള്ള ഇലക്ട്രിക്കല്‍ സാധനങ്ങളുമായി ലോറിയെത്തിയത്. അവിടെയുണ്ടായിരുന്ന തൊഴിലാളികള്‍തന്നെ പുറത്തേക്ക് കാണാത്തവിധം ഷീറ്റുവെച്ച് മറച്ച് അത് ഇറക്കി. ഇതിനിടയില്‍ വിവരമറിഞ്ഞ് എടപ്പാളിലെ സി.ടി.ഐ.ടി.യു. ചുമട്ടുതൊഴിലാളികളില്‍ ചിലര്‍ സ്ഥലത്തെത്തി നോക്കുകൂലിയാവശ്യപ്പെട്ടതിനെത്തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയായിരുന്നു.
ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമായി. ഇതിനിടെ ഭയന്ന് ഫയാസ് മുകളിലെനിലയിലേക്ക് ഓടിക്കയറുകയും അഞ്ചാം നിലയില്‍നിന്ന് തൊട്ടപ്പുറത്തുള്ള കെട്ടിടത്തിലേക്ക് ചാടുകയുമായിരുന്നൂവെന്നാണ് ആശുപത്രിയില്‍ നല്‍കിയ വിവരം. ഇരുകെട്ടിടങ്ങളുടെയും ഇടയിലൂടെ താഴേക്ക് വീണ ഗുരുതരമായി പരിക്കേറ്റു. ചങ്ങരംകുളം പോലീസും തൊട്ടപ്പുറത്തുള്ള ആംബുലന്‍സ് സ്റ്റാന്‍ഡില്‍നിന്നെത്തിയവരും ചേര്‍ന്നാണ് എടപ്പാള്‍ ആശുപത്രിയിലെത്തിച്ചത്.
തൊഴിലാളികളെ വിളിക്കാതെ സാധനമിറക്കിയതിനെക്കുറിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തത് എന്നാണ് സിഐടിയു വിശദീകരണം. അത് ഉടമയുമായി സംസാരിച്ച് തീര്‍പ്പാക്കുകയും ചെയ്തതാണ്. തങ്ങള്‍ ആക്രമിക്കുമോയെന്ന് ഭയന്നാവാം ഒരാള്‍ കെട്ടിടത്തില്‍നിന്ന് ചാടിയത്. വിദഗ്ധചികിത്സയ്ക്കായാണ് എടപ്പാളില്‍നിന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതെന്നും സിഐടിയു പറയുന്നു. പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് എം ബി ഫൈസല്‍ പറയുന്നു. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ സിഐടിയു തിരുത്തുമെന്നും അദ്ദേഹം പറയുന്നു.
എടപ്പാള്‍ ടൗണില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സില്‍ സ്ഥാപിക്കാനുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിട സാമഗ്രികളുടെ ലോഡ് ഇറക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സിഐടിയു അക്രമത്തിലേക്ക് നയിച്ചത്. രാത്രി ലോഡ് എത്തിയപ്പോള്‍ ഇറക്കുന്നതിനായി സിഐടിയു തൊഴിലാളികള്‍ ആരും പരിസരത്ത് ഉണ്ടായിരുന്നില്ല. ഈ സമയത്ത് കരാറുകാരനായ സുരേഷ് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാമഗ്രികള്‍ ഇറക്കി. വിവരം അറിഞ്ഞെത്തിയ സിഐടിയു തൊഴിലാളികള്‍ അക്രമം അഴിച്ചുവിട്ടതോടെ തൊഴിലാളികള്‍ ചിതറിയോടുകയായിരുന്നു. ഇതിനിടയില്‍ രക്ഷപ്പെടാന്‍ പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാന്‍ കെട്ടിടത്തിന് മുകളിലേക്ക് ഓടി. പിന്തുടര്‍ന്ന് എത്തിയ സിഐടിയുകാരന്‍ അടിക്കുമെന്ന് ഉറപ്പായതതോടെ ഷാജഹാന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് മറ്റൊരു ഉയരം കുറഞ്ഞ കെട്ടിടത്തിലേക്ക് ചാടുകയായിരുന്നു.
പ്രാണരക്ഷാര്‍ത്ഥം കെട്ടിടത്തില്‍ നിന്ന് ചാടിയപ്പോഴാണ് ഫയാസിന്റെ കാലുകളൊടിഞ്ഞതെന്നും മദ്യപിച്ച് എത്തിയ സംഘമാണ് മര്‍ദിച്ചതെന്നും സുരേഷ് വിശദമാക്കി. 'സിഐടിയുക്കാര്‍ വളഞ്ഞിട്ട് തല്ലി. സ്വന്തം പണിക്കാരെ വെച്ച് ലോഡിറക്കിയതിനാണ് സിഐടിയുക്കാര്‍ വളഞ്ഞിട്ട് തല്ലിയത്. രാത്രി സിഐടിയുക്കാര്‍ ഇല്ലാത്തത് കാരണമാണ് സ്വന്തം പണിക്കാരെ വെച്ച് ലോഡിറക്കിയത്. ആവശ്യമുള്ള പണം തരാമെന്ന് പറഞ്ഞിട്ടും ഇവര്‍ മര്‍ദനം തുടര്‍ന്നതായും സുരേഷ് പറഞ്ഞു.