കൊച്ചി: ഗുഡ്സ് ട്രെയിനിന്റെ മുകളില്‍ കയറി വൈദ്യുതി ലൈനില്‍ തട്ടി ഗുരുതരമായി പൊള്ളലേറ്റ 17കാരന്‍ മരിച്ചു. പോണേക്കര സ്വദേശിയായ ആന്റണി ജോസാണ് മരിച്ചത്.

സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷം ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറുകയായിരുന്നു. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്ന് പൊള്ളലേല്‍ക്കുകയായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും 90 ശതമാനത്തോളം പൊള്ളലേറ്റ ആന്റണിയെ രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. സംഭവത്തില്‍ ആര്‍.പി.എഫ് അന്വേഷണം ആരംഭിച്ചു.