- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലവര്‍ഷം അവസാനമാസത്തിലേക്ക്; മൂന്ന് ജില്ലകളിലും മാഹിയിലും അധിക മഴ
കാസര്‍കോട്: കാലവര്‍ഷം അവസാനമാസത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് ഇതുവരെ മൂന്ന് ജില്ലകളിലും കേന്ദ്രഭരണ പ്രദേശമായ മാഹിയിലും അധികമഴ രേഖപ്പെടുത്തി. കണ്ണൂര്‍ (15), പാലക്കാട് (ഒന്ന്), തിരുവനന്തപുരം (11) ശതമാനം വീതമാണ് അധികമഴ. മാഹിയില്‍ 19 ശതമാനവും. 2349.7 മില്ലിമീറ്റര്‍ പെയ്യേണ്ട കണ്ണൂരില്‍ 2707.7 മില്ലിമീറ്ററും മാഹിയില്‍ 2128 മില്ലിമീറ്റര്‍ വേണ്ടിടത്ത് 2522.2 മില്ലിമീറ്ററും 1349.2 മില്ലിമീറ്റര്‍ വേണ്ട പാലക്കാട് 1360.4 മില്ലിമീറ്ററും 666.3 മില്ലിമീറ്റര്‍ പെയ്യേണ്ട തിരുവനന്തപുരത്ത് 736 മില്ലിമീറ്ററും മഴയാണ് ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 30 വരെ […]
കാസര്‍കോട്: കാലവര്‍ഷം അവസാനമാസത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് ഇതുവരെ മൂന്ന് ജില്ലകളിലും കേന്ദ്രഭരണ പ്രദേശമായ മാഹിയിലും അധികമഴ രേഖപ്പെടുത്തി. കണ്ണൂര്‍ (15), പാലക്കാട് (ഒന്ന്), തിരുവനന്തപുരം (11) ശതമാനം വീതമാണ് അധികമഴ. മാഹിയില്‍ 19 ശതമാനവും. 2349.7 മില്ലിമീറ്റര്‍ പെയ്യേണ്ട കണ്ണൂരില്‍ 2707.7 മില്ലിമീറ്ററും മാഹിയില്‍ 2128 മില്ലിമീറ്റര്‍ വേണ്ടിടത്ത് 2522.2 മില്ലിമീറ്ററും 1349.2 മില്ലിമീറ്റര്‍ വേണ്ട പാലക്കാട് 1360.4 മില്ലിമീറ്ററും 666.3 മില്ലിമീറ്റര്‍ പെയ്യേണ്ട തിരുവനന്തപുരത്ത് 736 മില്ലിമീറ്ററും മഴയാണ് ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 30 വരെ ലഭിച്ചത്. അതേസമയം, സംസ്ഥാനത്ത് മൊത്തത്തില്‍ 11 ശതമാനം മഴക്കുറവുണ്ട്.
ജൂണില്‍ 25 ശതമാനം കുറവ് മഴ ലഭിച്ചപ്പോള്‍ ജൂലായില്‍ 16 ശതമാനം കൂടുതല്‍ മഴയാണ് ലഭിച്ചത്. എന്നാല്‍ ഓഗസ്റ്റില്‍ 30 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച വയനാട്ടില്‍ ഇതുവരെ പെയ്ത മഴയുടെ കണക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്-28 ശതമാനം. 2200.9 മില്ലിമീറ്റര്‍ പെയ്യേണ്ട സ്ഥാനത്ത് 1579.8 മില്ലിമീറ്റര്‍ മഴയേ പെയ്തുള്ളൂ.
2203.3 മില്ലിമീറ്റര്‍ പെയ്യേണ്ട ഇടുക്കിയില്‍ 1525.3 മില്ലിമീറ്റര്‍ മഴയാണ് (31 ശതമാനം കുറവ്) ഇതുവരെ പെയ്തത്. എന്നാല്‍ സെപ്റ്റംബറില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഇത് കേരളത്തിലെ മധ്യ-തെക്കന്‍ ജില്ലകളിലെ മഴയെ ശക്തിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്ഥ വകുപ്പിന്റെ നിഗമനം.




