- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ വിളക്കോട് കുടുംബവഴക്കിനെ തുടര്‍ന്ന് ഉമ്മയും മകളും വെട്ടേറ്റു മരിച്ചു; വെട്ടിയത് ബന്ധുവായ യുവാവ്
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്തെ കാക്കയങ്ങാട് വിളക്കോട് ഗ്രാമത്തില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് രണ്ടു പേര്‍ വെട്ടേറ്റു മരിച്ചു. ഉമ്മയും മകളുമാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ കുടുംബവഴക്കിനെ തുടര്‍ന്ന് ബന്ധുവായ യുവാവിന്റെ വെട്ടേറ്റു മരിച്ചത്. വിളക്കോട് തൊണ്ടം കുഴി ചെറുവോടിലാണ് സംഭവം. പനച്ചിക്കടവത്ത് പി.കെ അലീമ(53) മകള്‍ സെല്‍മ (30) എന്നിവരാണ് വെട്ടേറ്റുമരിച്ചത് സെല്‍ മയുടെ ഭര്‍ത്താവ് ഷാഹുലാണ് ഇവരെ വെട്ടി പരുക്കേല്‍പ്പിച്ചത്. അക്രമത്തിനിടെ സെല്‍മയുടെ മകനും വെട്ടേറ്റിട്ടുണ്ട്. ഷാഹുലിനെ മുഴക്കുന്ന് പൊലിസ് കസ്റ്റഡിയിലെടുത്തു. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ […]
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്തെ കാക്കയങ്ങാട് വിളക്കോട് ഗ്രാമത്തില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് രണ്ടു പേര്‍ വെട്ടേറ്റു മരിച്ചു. ഉമ്മയും മകളുമാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ കുടുംബവഴക്കിനെ തുടര്‍ന്ന് ബന്ധുവായ യുവാവിന്റെ വെട്ടേറ്റു മരിച്ചത്. വിളക്കോട് തൊണ്ടം കുഴി ചെറുവോടിലാണ് സംഭവം.
പനച്ചിക്കടവത്ത് പി.കെ അലീമ(53) മകള്‍ സെല്‍മ (30) എന്നിവരാണ് വെട്ടേറ്റുമരിച്ചത് സെല്‍ മയുടെ ഭര്‍ത്താവ് ഷാഹുലാണ് ഇവരെ വെട്ടി പരുക്കേല്‍പ്പിച്ചത്. അക്രമത്തിനിടെ സെല്‍മയുടെ മകനും വെട്ടേറ്റിട്ടുണ്ട്. ഷാഹുലിനെ മുഴക്കുന്ന് പൊലിസ് കസ്റ്റഡിയിലെടുത്തു.
ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടു സ്ത്രീകള്‍ മരണമടയുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം കൊലപാതകം നടന്ന വീട്ടില്‍ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ഇരിട്ടി ഡി.വൈ.എസ്പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.




