- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പനി ബാധ; മൂന്നാറില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ നാലു വയസ്സുള്ള കുഞ്ഞ് മരിച്ചു
മൂന്നാര്‍: പനി ബാധിച്ച് ജാര്‍ഖണ്ഡ് സ്വദേശികളുടെ നാലു വയസ്സുള്ള കുഞ്ഞ് മരിച്ചു. കെ.ഡി.എച്ച്.പി. കമ്പനിയിലെ തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശികള്‍ സോമസോയി-മാങ്കിരി ദമ്പതിമാരുടെ മകന് കേദാര്‍ സോയിയാ(4) ആണ് മരിച്ചത്.
ജൂലായ് 18-നാണ് ഇവര്‍ ജോലിക്കായി മൂന്നാറിലെത്തിയത്. ഗുണ്ടുമല എസ്റ്റേറ്റ് ബെല്‍മോര്‍ ഡിവിഷനിലാണ് ജോലിചെയ്തിരുന്നത്. ശനിയാഴ്ച കുട്ടിക്ക് പനി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടിലേക്ക് മടങ്ങിയ കുട്ടിക്ക് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു.
കിടന്നുറങ്ങിയ കുട്ടിയെ പിന്നീട് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. മൃതദേഹപരിശോധനയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളേജില്‍. മൂന്നാര്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു.
Next Story