ഇന്ത്യയില്‍ വന്‍ ഹിറ്റായ ചിത്രമാണ് ഹനുമാന്‍. 350 കോടിയില്‍ അധികമാണ് ഈ ചിത്രത്തിന്റെ ആഗോള കളക്ഷന്‍. എല്ലാവരെയും അത്ഭുതപ്പെടുത്തിയ ചിത്രമാണ് ഹനുമാന്‍. ഈ ചിത്രം ഇപ്പോള്‍ ജപ്പാനിലും എത്താന്‍ പോകുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ജപ്പാനിലെ റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ഹനുമാന്‍ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. തേജ സജ്ജ നായകനായി വന്ന ചിത്രം ജപ്പാനിലെത്തുക ഒക്ടോബര്‍ നാലിന് ആണ്. ജപ്പാനില്‍ മൊഴിമാറ്റിയാണ് എത്തുക എങ്കിലും ചിത്രം ഭാഷാഭേദമന്യേ ആകര്‍ഷിക്കുന്നതായതിനാല്‍ പ്രതീക്ഷയും ഉണ്ട്. ആര്‍ആര്‍ആര്‍ ജപ്പാനില്‍ എത്തിയപ്പോള്‍ അന്നാട്ടിലെ സിനിമാ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

അമൃത നായരാണ് നായികയായി എത്തിയത്. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാന്‍ ഒരുക്കിയ പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്ര ആണ്. കെ നിരഞ്ജന്‍ റെഢിയാണ് നിര്‍മാണം.

തെലുങ്കിലെ യുവ നായകന്‍മാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി നായകനായി മുമ്പെത്തിയ ചിത്രം 'അത്ഭുത'മാണ്. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ നായകനായ തേജ സജ്ജ വേഷമിട്ടത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ലക്ഷ്മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.