- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്: ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: 21 വരെ മഴ തുടരും
തിരുവനന്തപുരം:സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 21 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ഞായറാഴ്ച കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ടയിലും എറണാകുളത്തും ഓറഞ്ച് മുന്നറിയിപ്പാണ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പാണ്.ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാല്‍ മണിമല നദിയില്‍ കല്ലൂപ്പാറ, വള്ളംകുളം, പുല്ലാക്കയര്‍ ഭാഗങ്ങളിലും അച്ചന്‍കോവില്‍ നദിയില്‍ കല്ലേലി, കോന്നി എന്നിവിടങ്ങളിലും കേന്ദ്ര ജലക്കമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കി. പമ്പാ […]
തിരുവനന്തപുരം:സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 21 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഞായറാഴ്ച കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ടയിലും എറണാകുളത്തും ഓറഞ്ച് മുന്നറിയിപ്പാണ്.
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പാണ്.
ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാല്‍ മണിമല നദിയില്‍ കല്ലൂപ്പാറ, വള്ളംകുളം, പുല്ലാക്കയര്‍ ഭാഗങ്ങളിലും അച്ചന്‍കോവില്‍ നദിയില്‍ കല്ലേലി, കോന്നി എന്നിവിടങ്ങളിലും കേന്ദ്ര ജലക്കമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കി. പമ്പാ തീരത്തെ മടമണിലും മുന്നറിയിപ്പുണ്ട്.




