- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സപ്ലൈകോയില്‍ ചെറുപയറിന് പൊള്ളുന്ന വില; അരക്കിലോയ്ക്ക് 86 രൂപ
തിരുവനന്തപുരം: സപ്ലൈകോയില്‍ ചെറുപയറിന് തീ പിടിച്ച വില. പൊതുവിപണിയില്‍ 48 രൂപ മുതല്‍ 60 രൂപ വരെയുള്ള അരക്കിലോ ചെറുപയര്‍ സപ്ലൈകോയില്‍ വില്‍ക്കുന്നത് 86 രൂപയ്ക്കാണ്. നാല് രൂപ ജിഎസ്ടി ഉള്‍പ്പെടെയാണു സപ്ലൈകോയിലെ വില. സാധനങ്ങള്‍ക്ക് വിലക്കുറവ് ഉണ്ടെന്ന പേരില്‍ സപ്ലൈകോയില്‍ നിന്നു ചെറുപയര്‍ വാങ്ങുന്നവര്‍ പിന്നീട് മറ്റു കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുമ്പോഴാണ് വിലവ്യത്യാസം അറിയുന്നത്. പ്രീമിയം ഇനത്തിലെ ചെറുപയര്‍ ആയതിനാലാണ് ഉയര്‍ന്ന വിലയെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. അടുത്ത മാസം മുതല്‍ പുതിയ സ്റ്റോക്ക് […]
തിരുവനന്തപുരം: സപ്ലൈകോയില്‍ ചെറുപയറിന് തീ പിടിച്ച വില. പൊതുവിപണിയില്‍ 48 രൂപ മുതല്‍ 60 രൂപ വരെയുള്ള അരക്കിലോ ചെറുപയര്‍ സപ്ലൈകോയില്‍ വില്‍ക്കുന്നത് 86 രൂപയ്ക്കാണ്. നാല് രൂപ ജിഎസ്ടി ഉള്‍പ്പെടെയാണു സപ്ലൈകോയിലെ വില.
സാധനങ്ങള്‍ക്ക് വിലക്കുറവ് ഉണ്ടെന്ന പേരില്‍ സപ്ലൈകോയില്‍ നിന്നു ചെറുപയര്‍ വാങ്ങുന്നവര്‍ പിന്നീട് മറ്റു കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുമ്പോഴാണ് വിലവ്യത്യാസം അറിയുന്നത്.
പ്രീമിയം ഇനത്തിലെ ചെറുപയര്‍ ആയതിനാലാണ് ഉയര്‍ന്ന വിലയെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. അടുത്ത മാസം മുതല്‍ പുതിയ സ്റ്റോക്ക് എത്തുന്നതോടെ വില കുറയുമെന്നും അധികൃതര്‍ പറഞ്ഞു.




