- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര വയസ്സുകാരനെയും നവജാത ശിശുവിനെയും തനിച്ചാക്കി അവര്‍ ഇരുവരും യാത്രയായി; ഇമ്മാനുവല്‍ തൂങ്ങി മരിച്ചത് ഭാര്യ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത്
ആലങ്ങാട്: അമ്മയ്ക്ക് തൊട്ടുപിന്നാലെ അച്ഛനും യാത്രയായപ്പോള്‍ അനാഥരായത് പറക്ക മുറ്റാത്ത രണ്ട് പൊടിക്കുഞ്ഞുങ്ങള്‍. ഭാര്യ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചതോടെയാണ് അമ്മിഞ്ഞപ്പാലിന്റെ മാധുര്യം മാറാത്ത പ്രായത്തില്‍ ഇരു കുട്ടികളും അനാഥരായത്. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ഭര്‍ത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്.
അച്ഛന്റെയും അമ്മയുടേയും മൃതദേഹം വീട്ടുമുറ്റത്ത് എത്തിച്ചപ്പോള്‍ ഒരിറ്റു മുലപ്പാലിനായി അകത്തെ മുറിയില്‍ കരച്ചിലിലായിരുന്നു കുഞ്ഞു പൈതല്‍. അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിച്ചതെന്ന് അറിയാത്ത വിഷമത്തില്‍ ബന്ധുവിന്റെ തോളില്‍ ചാഞ്ഞ് കിടക്കുക ആയിരുന്നു ഒന്നര വയസ്സുകാരന്‍. ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതു കണ്ടയുടന്‍ ഭര്‍ത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രാത്രി പത്തരയോടെ മരിയ മരണത്തിനു കീഴടങ്ങി.
ഇതിനുപിന്നാലെ സ്വകാര്യ ആശുപത്രിയുടെ എക്‌സ്‌റേ മുറിയില്‍ കയറി ഇമ്മാനുവേല്‍ തൂങ്ങിമരിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാര്‍ ഇമ്മാനുവലിനെ കണ്ടെത്തിയത്. കണ്ടയുടന്‍ ജീവനക്കാര്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിയയുടെ മരണത്തില്‍ മനംനൊന്തായിരുന്നു ഇമ്മാനുവലിന്റെ ആത്മഹത്യ.
മുളവുകാട് സ്വദേശിയായ ഇമ്മാനുവലിന് ഇന്റീരിയര്‍ ഡെക്കറേഷന്‍ ജോലിയായിരുന്നു. കൊങ്ങോര്‍പ്പിള്ളി പഴമ്പിള്ളി ചുള്ളിക്കാട്ട് വീട്ടില്‍ ബെന്നിയുടെ മകളാണു മരിയ. വിവാഹശേഷമാണ് ഇവര്‍ കൊങ്ങോര്‍പ്പിള്ളിയില്‍ താമസമാക്കിയത്.