കുടുംബ വഴക്കിനിടെ ഭാര്യയേയും പത്തു വയസ്സുള്ള മകനേയും കത്തിക്ക് കുത്തി; ഭര്‍ത്താവ് അറസ്റ്റില്‍: യുവതിയും കുഞ്ഞും അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: കുടുംബ വഴക്കിനിടെ ശ്രീകാര്യത്ത് ഭാര്യയെയും മകനെയും ഭര്‍ത്താവ് കത്തിക്ക് കുത്തി പരിക്കേല്‍പ്പിച്ചു. ശ്രീകാര്യം പോങ്ങുമൂട് താമസിക്കുന്ന അഞ്ജന, മകന് പത്തു വയസ്സുകാരന് ആര്യന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയേയും മകനെയും കുത്തിയതെന്നാണ് സംശയം. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ശ്രീകാര്യം പൊലീസ് അന്വേഷണം തുടരുകയാണ്. പോങ്ങൂമൂട് ബാബുജി നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് ഉണ്ണികൃഷ്ണന് എന്നയാളാണ് ഭാര്യയെയും മകനെയും ആക്രമിച്ചത്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ഹാളില്‍ വച്ച് […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കുടുംബ വഴക്കിനിടെ ശ്രീകാര്യത്ത് ഭാര്യയെയും മകനെയും ഭര്‍ത്താവ് കത്തിക്ക് കുത്തി പരിക്കേല്‍പ്പിച്ചു. ശ്രീകാര്യം പോങ്ങുമൂട് താമസിക്കുന്ന അഞ്ജന, മകന് പത്തു വയസ്സുകാരന് ആര്യന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയേയും മകനെയും കുത്തിയതെന്നാണ് സംശയം. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ശ്രീകാര്യം പൊലീസ് അന്വേഷണം തുടരുകയാണ്.
പോങ്ങൂമൂട് ബാബുജി നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് ഉണ്ണികൃഷ്ണന് എന്നയാളാണ് ഭാര്യയെയും മകനെയും ആക്രമിച്ചത്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ഹാളില്‍ വച്ച് അഞ്ജനയും ഉമേഷും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ഉമേഷ് അടുക്കളയിലേക്ക് പോയി അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് കൊണ്ടുവന്ന് അഞ്ജനയെ കുത്തുകയായിരുന്നു. പരിക്കേറ്റ അഞ്ജനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പത്തു വയസ്സുകാരനായ മകനെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പേര്‍ക്കും വയറ്റിനാണ് കുത്തേറ്റത്. ഇരുവരെയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്.
പരിക്കേറ്റ രണ്ട് പേരെയും പ്രതിയായ ഉമേഷ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളെ പിന്നീട് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ ഇവര്‍ ഒരു വര്‍ഷം മുമ്പാണ് പോങ്ങുമ്മൂട് ബാബുജി നഗറില്‍ വാടകയ്ക്ക് താമസമാക്കിയത്. ഇന്‍ഫോസിസിലെ സോഫ്റ്റ്വെയര് എന്‍ജിനീയറാണ് അഞ്ജന. പ്രതിക്കെതിരെ വധശമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.