- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇടവേളകളില്ലാതെ': ഇടവേള ബാബുവിന്റെ ആത്മകഥാംശമുള്ള പുസ്തകം പ്രകാശനം ചെയ്തു
കൊച്ചി: മലയാള സിനിമയിലെ താര സംഘടനയായ 'അമ്മ'യുടെ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം പ്രകാശനം ചെയ്തു. 'ഇടവേളകളില്ലാതെ' എന്നാണ് പുസ്തകത്തിന്റെ പേര്. 'എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ചലച്ചിത്രതാരസംഘടനയായ 'അമ്മ'യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ച് നടനും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപി, മോഹന്‍ലാലിന് നല്‍കി പ്രകാശനം ചെയ്തു.
വര്‍ണ്ണാഭമായ ചടങ്ങില്‍ ചലച്ചിത്രതാരങ്ങളായ ശ്വേതാ മേനോന്‍, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ സന്നിഹിതരായി. കാന്‍ ചാനലിന്റെ ചീഫ് എഡിറ്റര്‍ കെ സുരേഷാണ് പുസ്തകം എഴുതിയിരിക്കുന്നത്. ലിപി പബ്ലിക്കേഷനാണ് പ്രസാധകര്‍പുസ്തക പ്രകാശനത്തിന്റെ ചിത്രം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്
.
ഈ പുസ്തകത്തില്‍ ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, കുറിച്ചിട്ടിരിക്കുന്നതിലേറെയും അമ്മയെന്ന സംഘടനെയെ കുറിച്ചുമാണ്. അതിന്റെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ കൃതിക്ക് ഭംഗിയായി അവതാരിക എഴുതിയത് മോഹന്‍ലാലാണ്.