- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടില്‍ കൊതുകിന്റെ കൂത്തായിയുണ്ടോ? നിങ്ങള്‍ കോടതി കയറി ഇറങ്ങേണ്ടി വരും: പിഴയും ചുമത്തും
ഇരിങ്ങാലക്കുട: വീട്ടില്‍ കൊതുകിന്റെ കൂത്താടികള്‍ ഉണ്ടോ? എങ്കില്‍ ഉടന്‍ നശിപ്പിച്ചു കളയുക. കോടതി നിങ്ങള്‍ക്കെതിരെ കേസ് എടുത്തേക്കും. പിഴയും ചുമത്തും. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഫയല്‍ ചെയ്ത കേസില്‍ മുരിയാട് പുല്ലൂര്‍ സ്വദേശിക്ക് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി 2000 രൂപ പിഴ വിധിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഈ നിയമപ്രകാരമുള്ള ശിക്ഷയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രദേശത്ത് ഡെങ്കിപ്പനി വ്യാപകമായപ്പോള്‍, കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് അനുസരിച്ചില്ലെന്നു കണ്ടതിനെ തുടര്‍ന്നാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി.ജോബി കേസെടുത്തത്.
Next Story