കണ്ണൂര്‍: സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ഇരിക്കൂര്‍ കല്യാട് സിബ്ഗ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ പുഴയില്‍ കാണാതായി. ഇരിട്ടിക്കടുത്ത പടിയൂര്‍ പൂവംകടവിലാണ് സംഭവം.

സൂര്യ, ശഹര്‍ബാന എന്നീ വിദ്യാര്‍ഥിനികളാണ് ഒഴുക്കില്‍ പെട്ടത്. പുഴക്കരയില്‍ കാഴ്ച കാണാനെത്തിയപ്പോള്‍ ഒരാള്‍ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കില്‍ പെട്ടത്. ചൊവാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. ഇരിട്ടിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും പരിശോധന നടത്തുകയാണ്. ഇരിക്കൂര്‍ പൊലീസും സഥലത്തെത്തിയിട്ടുണ്ട്.