- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പ്രഭാരിയായി പ്രകാശ് ജാവദേക്കര്‍ തുടരും; അനില്‍ ആന്റണി മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതലയുള്ള പ്രഭാരി
ന്യൂഡല്‍ഹി: പത്തനംതിട്ടയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായിരുന്ന അനില്‍ ആന്റണിക്ക് പുതിയ ചുമതല. മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതലയുള്ള പ്രഭാരിയായി പാര്‍ട്ടി ദേശീയ സെക്രട്ടറിയായ അനിലിനെ ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ നിയമിച്ചു. മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സഹപ്രഭാരിയായും നിയമിച്ചു.
കേരളത്തില്‍ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവദേക്കര്‍ തുടരും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞതിന് പിന്നാലെയാണ് തീരുമാനം. കേരളത്തിലെ പാര്‍ട്ടിയുടെ മികച്ച പ്രകടനം കണക്കിലെടുത്ത് പ്രകാശ് ജാവദേക്കറിന് പ്രഭാരി ചുമതല നീട്ടി നല്‍കിയെന്നാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരിയായി പാര്‍ലമെന്റ് അംഗം അപരാജിത സാരംഗി തുടരും.
Next Story