- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് കേസ്: മൂന്നാര്‍ സ്വദേശിക്ക് മൂന്നു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും
കോതമംഗലം: കഞ്ചാവ് കടത്തിയതിന് മൂന്നാര്‍ പാലക്കല്‍ വീട്ടില്‍ ബേബി മകന് ഫെലിക്സിന് 3 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും.
നോര്‍ത്ത് പറവൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് വി.ജ്യോതിയാണ് ഫെലിക്സ് ബേബി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചിട്ടുള്ളത്.
2021 ഒക്ടോബര്‍ 6 -ന് കോതമംഗലംഎക്സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എ.ജോസ് പ്രതാപും പാര്‍ട്ടിയും മാമലക്കണ്ടം ഭാഗത്ത് പെട്രോള്‍ ഡ്യൂട്ടി നടത്തുന്നതിനിടയില്‍ ബൈക്കില്‍ ഒരു കിലോ 800 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെ ബേബിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കേസ് കണ്ടെടുത്ത എക്സൈസ് സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ ജോസ് പ്രതാപിനൊപ്പം പ്രിവന്റ്റീവ് ഓഫീസര്‍മാരായ കെ എ നിയാസ്, കെ ജി ശ്രീകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജിമ്മി വി എല്‍, ബിജു പി വി, പി എസ് സുനില്‍ എന്നിവര്‍ ഉണ്ടായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം ബി ഷാജി ഹാജരായി.