തുമ്പ പീഡനക്കേസ്: കുറ്റം ചുമത്തലിന് പ്രതിയെ ഹാജരാക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: 18 കാരിയായ നാഗാലാന്റുകാരിയെ പിന്തുടര്‍ന്നെത്തി ഓടയില്‍ തള്ളിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച തുമ്പ പീഡനക്കേസിലെ പ്രതിയെ കുറ്റം ചുമത്തലിന് ഹാജരാക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടു. പ്രതിയായ മേനംകുളം മണക്കാട്ടുവിളാകം വിളയില്‍ വീട്ടില്‍ അനീഷിനെ (25) തുമ്പ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് 15 ന് ഹാജരാക്കേണ്ടത്. തിരുവനന്തപുരം നാലാം അഡീ. ജില്ലാസെഷന്‍സ് കോടതി ജഡ്ജി ശ്രീമതി. ആജ് സുദര്‍ശന്റേതാണുത്തരവ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ഭര്‍ത്താവിനെ കാത്തുനിന്ന നാഗാലാന്‍ഡ് സ്വദേശിനിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുമ്പ പൊലീസ് […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: 18 കാരിയായ നാഗാലാന്റുകാരിയെ പിന്തുടര്‍ന്നെത്തി ഓടയില്‍ തള്ളിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച തുമ്പ പീഡനക്കേസിലെ പ്രതിയെ കുറ്റം ചുമത്തലിന് ഹാജരാക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടു. പ്രതിയായ മേനംകുളം മണക്കാട്ടുവിളാകം വിളയില്‍ വീട്ടില്‍ അനീഷിനെ (25) തുമ്പ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് 15 ന് ഹാജരാക്കേണ്ടത്. തിരുവനന്തപുരം നാലാം അഡീ. ജില്ലാ
സെഷന്‍സ് കോടതി ജഡ്ജി ശ്രീമതി. ആജ് സുദര്‍ശന്റേതാണുത്തരവ്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ഭര്‍ത്താവിനെ കാത്തുനിന്ന നാഗാലാന്‍ഡ് സ്വദേശിനിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുമ്പ പൊലീസ് 2023 ആഗസ്റ്റ് 21 നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കൈക്കും മുഖത്തും പരിക്കേറ്റ പതിനെട്ടുകാരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
2023 ആഗസ്റ്റ് 20 പുലര്‍ച്ചെ 12.10 നാണ് പീഡന ശ്രമം നടന്നത്. തിരുവനന്തപുരം ആക്കുളം ബൈപ്പാസില്‍ കുളത്തൂര്‍ എസ്എന്‍ നഗറിന് സമീപത്തെ സര്‍വീസ് റോഡില്‍ വച്ചായിരുന്നു പ്രതി യുവതിയെ ആക്രമിച്ചത്. അടുത്തിടെയാണ് കുളത്തൂര്‍ മുക്കോലയ്ക്കല്‍ ജംഗ്ഷനു സമീപം വാടകവീട്ടില്‍ ഭര്‍ത്താവുമൊത്ത് യുവതി താമസത്തിന് എത്തിയത്. ഞായറാഴ്ച യുവതിയുടെ ഭര്‍ത്താവ് ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലേക്ക് പോയിരുന്നു. റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന യുവതി രാത്രി 11.45ന് ജോലി കഴിഞ്ഞിറങ്ങിയത്. തുടര്‍ന്ന് തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു പറഞ്ഞ ശേഷം റോഡരികില്‍ കാത്തു നില്‍ക്കുമ്പോഴാണ് അതിക്രമം നടന്നത്.
റെസ്റ്റോറന്റ് മുതല്‍ അനീഷ് യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തുകയായിരുന്നു. യുവതി റോഡരികില്‍ കാത്തു നില്‍ക്കുന്നത് കണ്ട് അനീഷ് ബൈക്ക് നിര്‍ത്തി പിന്നിലൂടെ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ആക്രമണത്തില്‍ ഭയന്നുപോയ യുവതി കുതറിമാറിയപ്പോള്‍ അനീഷ് സമീപത്തെ ഓടയിലേക്ക് അവരെ തള്ളിയിട്ടു. അതിനുശേഷം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം പ്രാണരക്ഷാര്‍ത്ഥം യുവതി പ്രതിയുടെ വിരലില്‍ കടിക്കുകയും നിലവിളിക്കുകയും ചെയ്തു. ഇതില്‍ കോപാകുലനായ പ്രതി യുവതിയുടെ മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ മുഖം പിടിച്ച് ഓടയുടെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഉരയ്ക്കുകയും ചെയ്തു. തല പിടിച്ച് തറയില്‍ ശക്തിയായി ഇടിക്കുകയുമായിരുന്നു എന്നും യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു.
ഇതിനിടെ ഭര്‍ത്താവ് വരുന്നതു കണ്ട് അനീഷ് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതിനിടെ റെസ്റ്റോറന്റ് ജീവനക്കാരും ഓടിയെത്തിയിരുന്നു. അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തുമ്പ പൊലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി. സമീപത്തെ സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതി അനീഷാണെന്ന് മനസ്സിലാകുകയായിരുന്നു. സിസി ടിവി ദൃശ്യം പൊലീസ് യുവതിയെ കാണിച്ചപ്പോള്‍ പ്രതിയെ യുവതി തിരിച്ചറിയുകയും ചെയ്തു. ഇയാളുടെ ബൈക്കും ബൈക്കിന്റെ നമ്പരും ക്യാമറയില്‍ പതിഞ്ഞിരുന്നു.
രാത്രിയോടെ തന്നെ തുമ്പ പൊലീസ് സംഘം അനീഷിനായി അന്വേഷണം ആരംഭിച്ചു. ഈ സമയം മേനംകുളത്തെ വീട്ടില്‍ എത്തിയ അനീഷ് ഉറക്കമായിരുന്നു. അനീഷ് വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് രാത്രിയോടെ തന്നെ വീട്ടിലെത്തി പ്രതിയെ അറസ്റ്റു ചെയ്തു. തുമ്പ എസ്എച്ച്ഒ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അനീഷിനെ പിടികൂടിയത്.