വര്‍ക്കല നിഖിത കൊലക്കേസ്: പ്രതി അനീഷിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി; 22 വരെ റിമാന്‍ഡ് നീട്ടി
തിരുവനന്തപുരം: വര്‍ക്കല നിഖിത കൊലക്കേസ് പ്രതി പ്രവാസി അനീഷ് എന്ന അമ്പുവിനെ പേരൂര്‍ക്കട മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ നിന്ന് ജയിലിലേക്ക് മാറ്റിയതായി ജയില്‍ സൂപ്രണ്ട് തലസ്ഥാന വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷന്‍സ് കോടതി മുമ്പാകെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പ്രതിയെ ഹാജരാക്കാതെയുള്ള റിമാന്റ് വാറണ്ട് റിപ്പോര്‍ട്ട് ഹാജരാക്കിയത്. ജയില്‍ ഡോക്ടറുടെ പരിശോധനയില്‍ മാനസിക പ്രശ്നങ്ങള്‍ കണ്ടെത്തിയതിന്റെ വെളിച്ചത്തില്‍ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സക്കായി അഡ്മിറ്റ് ചെയ്ത് ഐ.പി.നമ്പരായി […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വര്‍ക്കല നിഖിത കൊലക്കേസ് പ്രതി പ്രവാസി അനീഷ് എന്ന അമ്പുവിനെ പേരൂര്‍ക്കട മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ നിന്ന് ജയിലിലേക്ക് മാറ്റിയതായി ജയില്‍ സൂപ്രണ്ട് തലസ്ഥാന വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷന്‍സ് കോടതി മുമ്പാകെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പ്രതിയെ ഹാജരാക്കാതെയുള്ള റിമാന്റ് വാറണ്ട് റിപ്പോര്‍ട്ട് ഹാജരാക്കിയത്.
ജയില്‍ ഡോക്ടറുടെ പരിശോധനയില്‍ മാനസിക പ്രശ്നങ്ങള്‍ കണ്ടെത്തിയതിന്റെ വെളിച്ചത്തില്‍ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സക്കായി അഡ്മിറ്റ് ചെയ്ത് ഐ.പി.നമ്പരായി കഴിയുന്നതായി ജയില്‍ സൂപ്രണ്ട് 2023 ല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് പ്രതിയുടെ റിമാന്റ് ആഗസ്റ്റ് 22 വരെ കോടതി ദീര്‍ഘിപ്പിച്ചു. തൊണ്ടിമുതലുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു
വിചാരണക്കു മുന്നോടിയായി കുറ്റം ചുമത്താന്‍ പ്രതിയെ ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ജാമ്യം നിരസിക്കപ്പെട്ട് 2022 സെപ്റ്റംബര്‍ 7 മുതല്‍ ജയിലില്‍ കഴിയുകയാണ് പ്രതി. 2022 സെപ്റ്റംബര്‍ 6 വെളുപ്പിന് 2 മണിക്കാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പുലര്‍ച്ചെ വര്‍ക്കല അയന്തിയിലെ അനീഷിന്റെ വീട്ടിലായിരുന്നു ദാരുണമായ കൃത്യം നടന്നത്.
2022 ജൂലായ് എട്ടാം തീയതിയാണ് നിഖിതയും അനീഷും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും വിദേശത്തേക്ക് പോയി. അനീഷിന്റെ കാലിന് പരിക്കേറ്റതിനാല്‍ ഇതിന്റെ ചികിത്സയ്ക്കായാണ് ഇരുവരും നാട്ടില്‍ വന്നത്. എന്നാല്‍ ദമ്പതിമാര്‍ക്കിടയില്‍ വഴക്കും തര്‍ക്കവും ഉണ്ടായിരുന്നതായാണ് വിവരം.
അനീഷിന് ഭാര്യയെക്കുറിച്ചുണ്ടായിരുന്ന സംശയമാണ് വഴക്കിന് കാരണമായിരുന്നത്. സെപ്റ്റംബര്‍ 5 തിങ്കളാഴ്ച രാത്രിയിലും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അനീഷ് ഭാര്യയെ കൊലപ്പെടുത്തിയത്. നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചും വയറില്‍ കുത്തിയുമാണ് അനീഷ് ഭാര്യയെ ആക്രമിച്ചതെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ നിഖിതയെ ഉടന്‍ തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിന്നാലെ അനീഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് വര്‍ക്കല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കൊലക്കേസ് വിചാരണക്കായി 2023 ജനുവരി 31ന് കേസ് റെക്കോര്‍ഡുകള്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിക്ക് കമ്മിറ്റ് ചെയ്തയക്കുകയായിരുന്നു.